നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക്

നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക്

യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലേക്ക് . മകളെ കാണാൻ പോകാനുള്ള വീസ കഴിഞ്ഞയാഴ്ച പ്രേമകുമാരിക്കു ലഭിച്ചിരുന്നു. സന്നദ്ധ പ്രവർത്തകനായ സാമുവൽ ജെറോമും പ്രേമകുമാരിയെ അനുഗമിക്കുന്നുണ്ട്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ നേരിൽ കാണാനാണു പ്രേമകുമാരിയുടെ യാത്ര. ഈ കുടുംബം അനുവദിച്ചാൽ മാത്രമേ നിമിഷപ്രിയയ്ക്കു മോചനം സാധ്യമാകുകയുള്ളു. നിമിഷപ്രിയയും സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷ യെമൻ സുപ്രിം കോടതി ശരിവച്ചിരുന്നു. ഈ സാഹചര്യത്തിൽ യെമനിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ നേരിൽ കാണാനുള്ള പ്രേമകുമാരിയുടെ അപേക്ഷ ദൽഹി ഹൈക്കോടതി അനുവദിക്കുകയായിരുന്നു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.