മുംബൈ ഭീകരാക്രമണ കേസ്; മുഖ്യപ്രതിയായ ഭീകരൻ മരിച്ചു
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ലഷ്കർ ഇ ത്വയ്ബ കമാൻഡർ അസം ചീമഹൃദയാഘാതത്തെ തുടർന്ന് പാകിസ്താനിൽ മരിച്ചുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. പാകിസ്താനിലെ ഫൈസലാബാദിലായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. മുംബൈയിൽ ഭീകരാക്രമണ കേസിലെ പ്രധാനിയാണ് ഇയാൾ. ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയത് അസം ചീമയാണ്. ഇയാളുടെ ശവസംസ്കാരം മാൽക്കൻവാലയിൽ നടന്നു. അമേരിക്ക തിരയുന്ന കൊടുകുറ്റവാളികൾ ഒരാൾ ആണ് അസം ചീമ. ഭീകരർക്ക് ഇവർ പരിശീലനം നൽകിയ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അമേരിക്ക തിരഞ്ഞിരുന്നത്. മുംബൈ ഭീകരാക്രമണത്തിൽ ആറ് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടും ചീമയ്ക്കെതിരെ അമേരിക്ക നടപടികൾ തുടർന്നിരുന്നു. 2008 ലായിരുന്നു മുംബൈയിലെ താജ് ഹോട്ടലിൽ ഭീകരാക്രമണം ഉണ്ടായത്. ഇതിൽ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ 166 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Photo Courtesy: Google/ images are subject to copyright