സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവ്വകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ
![സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവ്വകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവ്വകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ](https://uniquetimes.in/wp-content/uploads/2024/03/6-1.jpg)
എസ്ഐഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസി. ഡോ. എംആർ രവീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തു.
അന്വേഷണവിധേയമായിട്ടാണ് സസ്പെൻഷൻ. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടും വിസിയ്ക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ല. ഇതേ തുടർന്നായിരുന്നു ഗവർണർ ഇടപെട്ടത്. സിദ്ധാർത്ഥിന്റെ മരണത്തിൽ സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നാണ് ഗവർണറുടെ വിലയിരുത്തൽ. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്. തുടർച്ചയായി മൂന്ന് ദിവസത്തോളമാണ് സിദ്ധാർത്ഥിന് എസ്എഫ്ഐക്കാരുടെ പീഡനം ഏൽക്കേണ്ടിവന്നത് എന്ന് ഗവർണർ പറഞ്ഞു. ഇത് സർവ്വകലാശാലാ അധികൃതരുടെ അറിവോടുകൂടിയായിരുന്നു. സംഭവത്തിൽ ഗുരുതര വീഴ്ചയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചതായും ഗവർണർ വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്ഐക്കാരുടെ ആസ്ഥാനമായി മാറുന്നുവെന്നും അഭേഹം വ്യക്തമാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് മാദ്ധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.
Photo Courtesy: Google/ images are subject to copyright