ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി

മിസൈൽ ആക്രമണം നടത്തിയ ഇറാന് ചുട്ട മറുപടി നൽകി ഇസ്രായേൽ. ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. അമേരിക്കയാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം പുറത്തുവിട്ടത്.
ഇശ്ഫഹാൻ, തബ്രേസ് എന്നിവിടങ്ങളിലും, ഇതിനോട് ചേർന്ന് കിടക്കുന്ന മേഖലകളിലുമാണ് ആക്രമണം ഉണ്ടായത്. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ മിസൈൽ പതിച്ചതായാണ് റിപ്പോർട്ടുകൾ. ആളപായവും നാശനഷ്ടങ്ങളും സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല. സംഭവത്തിന് പിന്നാലെ ഇറാനിലെ പ്രധാന നഗരങ്ങളിലെ വ്യോമ ഗതാഗതം നിർത്തിവച്ചിട്ടുണ്ട്. അതേസമയം ഇസ്രായേലി ഡ്രോണുകൾ രാജ്യത്ത് പതിച്ചിട്ടില്ലെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഡ്രോണുകൾ വെടിവച്ച് വീഴ്ത്തിയെന്നും സൈന്യം പ്രതികരിച്ചിട്ടുണ്ട്. ഈ മാസം 13 നായിരുന്നു ഇസ്രായേലിൽ ഇറാൻ വ്യോമാക്രമണം നടത്തിയത്. 300 ഓളം മിസൈലുകൾ ആയിരുന്നു ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തത്. ഇതിന് പിന്നാലെ ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. ഇസ്രായേലിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന് മേൽ അമേരിക്കയും ബ്രിട്ടണും ഉപരോധം ഏർപ്പെടുത്തിയിരുന്നു.
Photo Courtesy: Google/ images are subject to copyright