ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പ്രിയങ്കാഗാന്ധി കേരളത്തിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പ്രിയങ്കാഗാന്ധി  കേരളത്തിൽ

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച കേരളത്തിലെത്തും. പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയ പ്രിയങ്ക ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും.രാവിലെ എട്ടേകാലോടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ പ്രിയങ്കാഗാന്ധി 12.15-ന് ചാലക്കുടി മണ്ഡലത്തിലെ എറിയാട് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടർന്ന് ഒന്നേകാലോടെ പത്തനംതിട്ടയിലേക്കു പോകും. 2.15-ന് പത്തനംതിട്ടയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്കു പോകും. 3.50-ഓടെ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്കാഗാന്ധി വലിയതുറമുതല്‍ പൂന്തുറവരെ റോഡ്‌ഷോയില്‍ പങ്കെടുക്കും. റോഡ്‌ഷോയെ തുടർന്ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അഞ്ചരയോടെ ഡല്‍ഹിയിലേക്കു മടങ്ങും.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.