അതിതീവ്രമഴയിൽ മുങ്ങി നാട്; കൊച്ചിയിൽ വെള്ളക്കെട്ട്
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ബുധനാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗതകുരുക്കും. മണിക്കൂറുകളോളം ശക്തമായ മഴ പെയ്തതോടെ കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയായിരുന്നു. വൈറ്റില, കുണ്ടന്നൂർ, ഇടപ്പള്ളി, എസ്ആർഎം റോഡ്, നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡ്, ഇൻഫോപാർക്ക്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എംജി റോഡ്, കടവന്ത്ര സൌത്ത്, ചിറ്റൂർ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ ഭാഗത്തെയും പാലാരിവട്ടത്തെ ഇടറോഡുകള്‍ വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. ഇതേത്തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് നഗരത്തിൽ ഉണ്ടായത്. കാനയും റോഡും തിരിച്ചറിയാന്‍ കഴിയാതെയായി. ഇൻഫോപാർക്ക് പരിസരം വെള്ളക്കെട്ടിൽ മുങ്ങി.
Photo Courtesy: Google/ images are subject to copyright