കോളിഫ്ളവർ പക്കോട

ആവശ്യമുള്ള സാധനങ്ങൾ
കോളിഫ്ളവർ – ഒരെണ്ണം
കടലമാവ് -ഒരു കപ്പ്
പച്ചമുളക് – രണ്ടെണ്ണം
മുളകുപൊടി – ഒരു ടീസ്‌പൂൺ
ഗരം മസാലപ്പൊടി – ഒരു ടീസ്‌പൂൺ
ബേക്കിംഗ് സോഡ – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കോളിഫ്ളവർ ഇടത്തരം കഷണങ്ങളായി അടർത്തിയെടുത്ത് വൃത്തിയാക്കുക. ഒരു പാത്രത്തിൽ കടലമാവ്, മുളകുപൊടി, ഗരംമസാലപ്പൊടി, ബേക്കിംഗ് സോഡ, ഉപ്പ്, ചെറുതായി അരിഞ്ഞ പച്ചമുളക് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല കട്ടിയിൽ ഒരു ബാറ്റർ തയ്യാറാക്കുക. ഒരു ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ വൃത്തിയാക്കി വച്ചിരിക്കുന്ന കോളിഫ്ളവർ കഷണങ്ങൾ ഓരോന്നായി തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ടിൽ മുക്കി പൊരിച്ചെടുക്കുക. രുചികരമായ കോളിഫ്ളവർ പക്കോട തയ്യാർ.
Photo Courtesy: Google/ images are subject to copyright