പെഗാസസ് ചെയർമാൻ അജിത് രവിയ്ക് ദൃശ്യ അവാർഡ് സമ്മാനിച്ചു

ഇവന്റ് മാനേജ്മെന്റ് രംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങൾക്കുള്ള ദൃശ്യ എന്റർടൈൻമെന്റ്‌സ് ആൻഡ് മീഡിയ എക്‌സലൻസ് അവാർഡിന് പെഗാസസ് ഗ്രൂപ്പ് ചെയർമാൻ അജിത് രവി അർഹനായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ദൃശ്യ ചെയർമാൻ റോയ് മണപ്പള്ളിൽ സാ-ധാൻ മേധാവി ജിജി മാമ്മൻ, കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.
അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഇവന്റുകൾ സംഘടിപ്പിക്കുന്നതിലൂടെ ഇവന്റ് മാനേജ്‌മെന്റ് രംഗത്തു ഇതിനോടകം തന്റെ പ്രാഗത്ഭ്യം തെളിയിച്ച അജിത് രവി കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരേ ദിവസം ആറു മെഗാ ഇവന്റുകൾ സംഘടിപ്പിച്ചു ശ്രദ്ധേയനായിരുന്നു. സമയബന്ധിതമായി എല്ലാപരിപാടിയും കൃത്യസമയത്ത് നടത്തിയാണ് ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധയമാണ്. ഈ നേട്ടം പെഗാസസ് ഗ്ലോബലിന്റെ ലോജിസ്റ്റിക്കൽ വൈദഗ്ദ്ധ്യം മാത്രമല്ല, ശാക്തീകരണവും സാംസ്കാരിക സമ്പന്നതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെയും വെളിവാകുന്നു.
ദൃശ്യ ഭാരവാഹികളായ ഗിരിജ സേതുനാഥ്, ഊർമിള ഉണ്ണി, പീറ്റർ കെ.ജോസഫ്, പി.ബി. ബോസ്,
ജോയ് ജോൺ ആന്റണി, രാജസാഹിബ്, ഡോ. ഗീത ജേക്കബ്, മിനി അനിൽ, നിപിൻ നിരവത്ത്, സൗമ്യ ആനന്ദ്, സി.ഐ. അബ്ബാസ്, സാം കടമ്മനിട്ട, തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.