മുംബൈയിലെ ഫാക്ടറിയിൽ സ്ഫോടനം: നാല് മരണം, 25 പേർക്ക് പരിക്ക്

താനെ ഡോംബിവാലിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വൻ തീപിടിത്തം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നാല് പേർ മരിച്ചതായും , 25 പേർക്ക് പരിക്ക് പറ്റിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ, ഫാക്ടറിയില്‍നിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകള്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ഫാക്ടറിയില്‍നിന്ന് വൻ ശബ്ദത്തോടെ മൂന്ന് സ്ഫോടനങ്ങള്‍ കേട്ടതായാണ് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. നിരവധി പേർ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഗ്നിരക്ഷാസേനയും ആംബുലൻസും സ്ഥലത്തുണ്ട്. തീ അണയ്ക്കുന്നതിനായി നാലുമണിക്കൂറിലേറെ സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
നിലവില്‍, എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാർ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനലുകള്‍ തകർന്നു.
Photo Courtesy: Google/ images are subject to copyright