സാജ്ഹോട്ടൽസ്, ഡിക്യു വാച്ചസ് മിസ് ഗ്ലാം വേൾഡ് 2024 കിരീടം തായ്വാനിൽ നിന്നുള്ള മാൻ-ജംഗ് കാവോ സ്വന്തമാക്കി .

മിസ് ഗ്ലാം വേൾഡ് 2024 തായ്വാനിൽ നിന്നുള്ള മാൻ-ജംഗ് കാവോകരസ്ഥമാക്കി. ബ്രസീലിൽ നിന്നുള്ള ലാറാ ഗാമ ഫസ്റ്റ് റണ്ണറപ്പും ഇന്ത്യയുടെ ദേബസ്മിത സെക്കൻഡ് റണ്ണറപ്പുമായി.
ജൂൺ 9 ന് കൊച്ചി ലെ മെറിഡിയനിൽ വച്ച് നടന്ന മിസ് ഗ്ലാം വേൾഡ് മത്സരത്തിന്റെ അഞ്ചാമത് പതിപ്പിലാണ് ഇവർ ജേതാക്കളായത്. സാജ്ഹോട്ടൽസ്, ഡിക്യു വാച്ചസ് എന്നിവയുടെ സഹകരണത്തോടെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മിസ് ഗ്ലാം വേൾഡ് മത്സരത്തിന്റെ സ്ഥാപകനും പെഗാസസ് ചെയർമാനുമായ അജിത് രവി പെഗാസസിന്റെ മുഖ്യ കാർമികത്വത്തിലാണ് ഫലപ്രഖ്യാപനവും കിരീടധാരണവും നടന്നത്. മിസ് ഗ്ലാം വേൾഡ് വിജയിയെ പെഗാസസ് ഗ്ലോബൽ മാനേജിങ് ഡയറക്ടർ ജെബിത അജിത് സുവർണ്ണകിരീടമണിയിച്ചു. ഫസ്റ്റ് റണ്ണറപ്പിനെ സാജ് ഏർത്ത് ഹോട്ടൽ ജി എം ഉണ്ണികൃഷ്ണൻ നായരും വൈബ് മൂന്നാർ ചെയർമാൻ ജോളി ആൻ്റണിയും കിരീടമണിയിച്ചു. സെക്കൻഡ് റണ്ണറപ്പിനെ പറക്കാട്ട് ജ്വല്ലേഴ്സ് ഡയറക്ടർ പ്രീതി പ്രകാശ് , പറക്കാട്ട് ജ്വല്ലേഴ്സ് എം ഡി, പ്രകാശ് പറക്കാട്ട് എന്നിവർ ചേർന്ന് കിരീടങ്ങളണിയിച്ചു. കേവലം അഴകളവുകൾ മാത്രമല്ല ബുദ്ധിയും, അറിവും, മാനുഷീകതയും ഉൾക്കൊള്ളുന്ന മാനവീകതയ്ക്കാണ് പ്രാധാന്യം എന്ന തത്വത്തെ മുറുകെപ്പിടിച്ചാണ് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായി സൗന്ദര്യമത്സരങ്ങളിൽ നിന്നും ശരീരത്തിന് അമിതപ്രധാന്യം നൽകുന്ന ബിക്കിനി റൗണ്ട് ഒഴിവാക്കി മത്സരങ്ങൾ സംഘടിപ്പിച്ചത് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ്. മറ്റു പല അന്താരാഷ്ട്രമത്സരങ്ങളിൽ നിന്നും ബിക്കിനി മത്സരങ്ങൾ ഒഴുവാക്കുന്നതിന് പെഗാസസ് ഇതിലൂടെ വഴികാട്ടിയായി.
ദാസുൻ വി ഇമുക്തി ബണ്ഡാര വിജേസിംഗ് ( ഫൗണ്ടർ/സിഇഒ ദി വാക്ക് സ്റ്റുഡിയോ ശ്രീലങ്ക ), ബാലൻ മാവ്വ (നടി & മോഡൽ ഫ്രാൻസ് ), അംബിക എസ് നായർ (നടി, ഇന്ത്യ ), രോഹിത് മഞ്ജരേക്കർ (സംഗീത സംവിധായകൻ കാനഡ ) ഡോ. ഫോങ് തോ ജോംങ് (ഡോക്ടർ , മലേഷ്യ ) എന്നീ പ്രമുഖ വ്യക്തികളുടെ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. പറക്കാട്ട് ജ്വല്ലേഴ്സിലെ പ്രീതി പ്രകാശ് രൂപകൽപ്പന ചെയ്ത അതിമനോഹരമായ സുവർണ്ണ കിരീടങ്ങളാണ് മിസ് ഗ്ലാം വേൾഡ് ജേതാക്കൾക്ക് സമ്മാനിച്ചത്.
കോണ്ടിനെന്റൽ ടൈറ്റിൽ വിജയികൾ
മിസ് ഗ്ലാം വേൾഡ് ഏഷ്യ – ഫിലിപ്പീൻസ്
മിസ് ഗ്ലാം വേൾഡ് ആഫ്രിക്ക – സൗത്ത് ആഫ്രിക്ക
മിസ് ഗ്ലാം വേൾഡ് യൂറോപ്പ് – ഫ്രാൻസ്
മിസ് ഗ്ലാം വേൾഡ് സൗത്ത് അമേരിക്ക – ബ്രസിൽ
സബ് ടൈറ്റിൽ വിജയികൾ
മിസ് ഗ്ലാം വേൾഡ് സോളിഡാരിറ്റി – സൗത്ത് ആഫ്രിക്ക
മിസ് ഗ്ലാം വേൾഡ് ഫാഷനിസ്റ്റ – ഫിലിപ്പീൻസ്
മിസ് ഗ്ലാം വേൾഡ് ടാലന്റ് – തായ്വാൻ
മിസ് ഗ്ലാം വേൾഡ് സെൻസേഷണൽ – റഷ്യ
മിസ് ഗ്ലാം വേൾഡ് ഡിലിജന്റ് – ഇന്ത്യ
മിസ് ഗ്ലാം വേൾഡ് ഇൻസ്പയറിങ് – സാംബിയ
മിസ് ഗ്ലാം വേൾഡ് വിവിഷ്യസ് – ശ്രീലങ്ക
മിസ് ഗ്ലാം വേൾഡ് ഷൈനിംഗ് സ്റ്റാർ – നേപ്പാൾ
മിസ് ഗ്ലാം വേൾഡ് റാംപ് വാക്ക് – ബ്രസീൽ
വീ കെ വീസ് ഗോർമെറ്റ് ക്യൂൻ – ശ്രീലങ്ക
മിസ് ഗ്ലാം വേൾഡ് നാഷണൽ കോസ്റ്റ്യൂം – ഫിലിപ്പീൻസ്
മിസ് ഗ്ലാം വേൾഡ് അഡോറബിൾ – ഫ്രാൻസ്
പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന മിസ് ഗ്ലാം വേൾഡ് 2024 ന്റെ പ്രധാന പങ്കാളികൾ സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സും ഡി ക്യു ആണ്. മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, FICF, യൂണിക്ടൈംസ് , വൈബ് , ഡി ക്യു ഫെയ്സ്, ബോഡി സ്കിൻ ഫ്രണ്ട്ലി സോപ്പ് എന്നിവ പങ്കാളികളാണ് നൽകുന്നത്. പറക്കാട്ട് റിസോർട്ട്, കൽപന ഇന്റർനാഷണൽ, ടൈംസ് ന്യൂ, യുടി വേൾഡ്, ഐശ്വര്യ അഡ്വർടൈസിങ് , യൂറോപ്പ് ടൈംസ്, അൽകാസർ, റിയോട്ടോ ഇലക്ട്രിക്സ്, നീനു പ്രോ ദ സൗണ്ട് എക്സ്പെർട്ട്സ്, ഗ്രീൻ മീഡിയ, സെൻ്റ് ജോസഫ് ഹോസ്പിറ്റൽ ട്രസ്റ്റ്, ദിവാസ്, വീകെവീസ് കാറ്ററേഴ്സ്, അക്ഷയ് ഇൻകോ, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവരാണ് സഹ പങ്കാളികൾ.
ഈ മത്സരം സംഘടിപ്പിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം രാജ്യത്തിൻ്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക മൂല്യങ്ങൾ പ്രദർശിപ്പിക്കുകയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ്.
ബ്രസീലിൽ നിന്നുള്ള ലാറാ ഗാമ, ഫ്രാൻസിൽ നിന്നുള്ള ഇമെൻ മെഹാനി, ഇന്ത്യയിൽ നിന്ന് ദേബസ്മിത, നേപ്പാളിൽ നിന്നുള്ള പ്രതിക്ഷ, ഫിലിപ്പൈൻസിൽ നിന്നുള്ള ചിംബീലിൻ പാഷൻ, റഷ്യയിൽ നിന്നുള്ള ഇൽനാര ഖസനോവ, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സോഗാങ് ബൊപെലോനോമി ത്ഷെപിസോ ലില്ലി, ശ്രീലങ്കയിൽ നിന്നുള്ള മെനുഷി ബണ്ടാര, തായ്വാനിൽ നിന്നുള്ള മാൻ-ജംഗ് കാവോ സാംബിയയിൽ നിന്നുള്ള ഹെല്ലെൻ മാംബ എന്നിവരാണ് മത്സരാർത്ഥികൾ