ഭൂമിയിൽ തിരിച്ചെത്താൻ കഴിയുമെന്ന ആത്മവിശ്വാസം പ്രടകടിപ്പിച്ച് സുനിത വില്യംസിന്റെ പത്രസമ്മേളനം
ഭൂമിയിൽ തിരിച്ചെത്താൻ കഴിയുമെന്ന ആത്മവിശ്വാസം പ്രടകടിപ്പിച്ച് ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് . ഐഎസ്എസിൽ നിന്നു ഇന്നലെ നടത്തിയ തത്സമയ പത്രസമ്മേളനത്തിലാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പത്ത് ദിവസത്തെ യാത്രയ്ക്കായി പോയ സ്റ്റാർലൈനർ ബഹിരാകാശ ദൗത്യം അനിശ്ചിതമായി നീളുകയായിരുന്നു. ജൂൺ് അഞ്ചിനാണ് ഇരുവരും ഐഎസ് എസിൽ പോയത്. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാലാണ് സുനിതയുടെയും സഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറിന്റെയും മടക്കയാത്ര വൈകുന്നത്. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. നിലവിൽ പേടകം തിരിച്ചിറക്കാനുള്ള പുതിയ തീയ്യതി നാസ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ജൂലായ് അവസാനത്തോടെ തിരിച്ചിറങ്ങാനാകുമെന്നാണ് വിവരം.
Photo Courtesy: Google/ images are subject to copyright