സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ എള്ള് കൊഴുക്കട്ട

ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി – അരക്കിലോ
ശർക്കര – കാൽക്കിലോ
എള്ള് – 150 ഗ്രാം
നെയ്യ് – 100 ഗ്രാം
കപ്പലണ്ടി – 50 ഗ്രാം
ഏലയ്ക്കാപൊടി – ഒരു ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
വെളിച്ചെണ്ണ – ഒരു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപ്പൊടിയെടുക്കുക. ഇതിലേക്ക് ഉപ്പ് ചേർത്തിളക്കിയശേഷം തിളച്ചവെള്ളവും വെളിച്ചെണ്ണയും ചേർത്ത് മയത്തിൽ കുഴയ്ക്കുക. എള്ളിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കുതിർക്കുക. കുതിർന്ന ശേഷം വെള്ളമൂറ്റിക്കളഞ്ഞ് മുറത്തിലേക്കിട്ട് തൊലി കളഞ്ഞ് തെള്ളിയെടുക്കുക. ശർക്കരയുരുക്കി അരിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ശർക്കര പാനി ഒഴിക്കുക. ഇതിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന എള്ള്, നെയ്യ്, ഏലയ്ക്കാപൊടി, പൊടിച്ചെടുത്ത കപ്പലണ്ടി എന്നിവ ചേർത്തിളക്കുക. എള്ള് വെന്ത് കഴിഞ്ഞ് അടുപ്പിൽ നിന്നും വാങ്ങുക. കുഴച്ചുവച്ചിരിക്കുന്ന മാവ് പരത്തിയ ശേഷം എള്ള് ചെറിയ ഉരുളകളാക്കി ഉരുട്ടി മാവിന്റെ നടുക്ക് വച്ച് മൂടി പന്ത് പോലെ ഉരുട്ടിയെടുത്ത് അപ്പച്ചെമ്പിൽ വച്ച് വേവിച്ചെടുക്കുക. സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ എള്ള് കൊഴുക്കട്ട തയ്യാർ.
Photo Courtesy: Google/ images are subject to copyright