സ്വർണ്ണവിലയിൽ വൻ ഇടിവ്

സ്വർണ്ണവിലയിൽ വൻ ഇടിവ്

സ്വർണ്ണ വില കുറഞ്ഞു. ഒറ്റയടിക്ക് പവന് കുറഞ്ഞത് 2000 രൂപ. കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് കേരളത്തിൽ സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 250 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6, 495 രൂപയായി . ഒരു പവന് 51, 960 രൂപയായി. ബജറ്റിൽ നികുതി കുറഞ്ഞത് വിപണയിൽ പ്രതിഫലിച്ചു. ഇതോടെയാണ് വിലയിൽ വൻ കുറവ് രേഖപ്പെടുത്തിയത്. പവന് 2000 കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് സ്വർണ വില എത്തിയത്.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.