നിർമ്മാതാവ് സുപ്രിയാ മേനോൻ്റെ പരാതി; സിനിമകളുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്‌നാട് സംഘം പിടിയിൽ.

തിയേറ്ററുകളിൽ നിന്ന് പുതിയ സിനിമകള്‍ മൊബൈലില്‍ പകര്‍ത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്‌നാട് സംഘം പിടിയിൽ. തിരുവനന്തപുരത്തെ ഏരീസ് തിയറ്ററില്‍നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ് ചിത്രമായ ‘രായന്‍’ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്.
കാക്കനാട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. തീയറ്റർ ഉടമയുടെ സഹായത്തോടെയാണ് സംഘത്തിനെ പിടികൂടിയത്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന ഈ സംഘം മധുരയില്‍നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.
ഗുരുവായൂരമ്പലനടയില്‍’ എന്ന മലയാള ചിത്രം ഉള്‍പ്പെടെയുള്ള സിനിമകള്‍ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ‘ഗുരുവായൂരമ്പലനടയില്‍’ റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിൻ്റെ വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. ഇത് ചിലർ ട്രെയിനിൽ ഇരുന്നു കാണുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വന്നിരുന്നു. ഇതോടെ ചിത്രത്തിൻ്റെ നിർമ്മാതാക്കളിൽ ഒരാളായ സുപ്രിയ മേനോൻ കാക്കനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്. തിരുവനന്തപുരത്തെ തിയേറ്ററില്‍നിന്നാണ് ‘ഗുരുവായൂരമ്പലനടയില്‍’ എന്ന മലയാള സിനിമ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതെന്ന് സൈബര്‍ പോലീസിൻ്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തമിഴ്ചിത്രമായ ‘രായന്‍’ മൊബൈല്‍ഫോണില്‍ പകര്‍ത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളെ കാക്കനാട് സൈബര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. പ്രതികളില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright