അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ മുൻ ഓപ്പണർ ശിഖർ ധവാൻ
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖർ ധവാൻ. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചാണ് ഇടംകൈയന്‍ ബാറ്റര്‍ വിരമിക്കൽ പ്രഖ്യാപിച്ചത്. ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് ധവാൻ പറഞ്ഞു. 2010 മുതൽ 2022 വരെ 34 ടെസ്റ്റുകൾ, 167 ഏകദിനങ്ങൾ, 68 ടി20കൾ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. “എനിക്ക് ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു, ഞാൻ അത് നേടിയെടുക്കുകയും ചെയ്തു. അദ്ദേഹം വിഡിയോയിൽ പറഞ്ഞു.
എൻ്റെ യാത്രയിൽ സഹകരിച്ച നിരവധി ആളുകൾക്ക് ഞാൻ നന്ദിയുള്ളവനാണ്. ഒന്നാമതായി എൻ്റെ കുടുംബം. എൻ്റെ ബാല്യകാല പരിശീലകൻ പരേതനായ താരക് സിൻഹയും മദൻ ശർമ്മയും. അവരുടെ മാർഗനിർദേശപ്രകാരമാണ് കളിയുടെ അടിസ്ഥാനകാര്യങ്ങൾ ഞാൻ പഠിച്ചത്.” “ഞാൻ ഇത്രയും കാലം ക്രിക്കറ്റ് കളിച്ച എൻ്റെ ടീമിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് മറ്റൊരു കുടുംബം ലഭിച്ചു, എനിക്ക് എല്ലാ ആരാധകരുടെയും പേരും പ്രശസ്തിയും സ്നേഹവും ലഭിച്ചു,” അദ്ദേഹം പറഞ്ഞു.
34 ടെസ്റ്റുകളും 167 ഏകദിനങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ച ശിഖർ ധവാൻ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്സ്മാന്മാരിൽ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. ഇന്ത്യയുടെ ഇപ്പോഴത്തെ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായുള്ള അദ്ധേഹത്തിന്റെ ഓപ്പണിങ് ജോഡി ഒരു കാലത്ത് ശക്തരായ എതിർ ബൗളിംഗ് നിറയെ തകർത്തെറിയാൻ കെല്പുള്ളതായിരിന്നു. ഇംഗ്ലണ്ടിൽ വച്ച് നടന്ന 2013 ലെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതിൽ രോഹിത് ശർമ്മ – ശിഖർ ധവാൻ ജോഡി വലിയ പങ്കു വഹിച്ചിരുന്നു. 2018 ഏകദിന വേൾഡ് കപ്പ് ക്രിക്കറ്റിൽ തുടക്കത്തിൽ തന്നെ ശിഖർ ധവാൻ പരിക്കേറ്റ് പുറത്ത് പോയതാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളെ പ്രതികൂലമായി ബാധിച്ചത്.
Photo Courtesy: Google/ images are subject to copyright