ഇന്ത്യയുടെ ശ്രമങ്ങൾ വിഫലം; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതായി ഐഒസിയുടെ ഔദ്യോഗിക പ്രഖ്യാപനം
പാരീസ് ഒളിംപിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി അറിയിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി). ഐഒസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇന്ത്യയുടെ നേരിയ പ്രതീക്ഷകള്‍ പോലും അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലുള്ള ഇന്ത്യൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷ പി ടി ഉഷയെ ഫോണില്‍ ബന്ധപ്പെട്ട് വിനേഷിന്‍റ അയോഗ്യത നീക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇത്തരം ശ്രമങ്ങള്‍ ഉണ്ടായോ എന്ന് വ്യക്തമല്ല. വിനേഷിനെ അയോഗ്യയാക്കിയ കാര്യം ഐഒസി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇനി അത്തരം സാധ്യതകളൊന്നും അവശേഷിക്കുന്നില്ല.
Photo Courtesy: Google/ images are subject to copyright