എസ് സി / എസ് ടി കോട്ടയിൽ ഒരു മാറ്റവും കൊണ്ടുവരാനുള്ള ശ്രമമില്ലെന്ന് കേന്ദ്ര സർക്കാർ
ഭരണഘടനയിൽ പട്ടികജാതി-പട്ടികവർഗ്ഗ സംവരണത്തിൽ ക്രീമി ലെയർ ഉൾപ്പെടുത്താൻ ഒരു വ്യവസ്ഥയും ഇല്ലെന്നും അത് ഉയർത്തിപ്പിടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രിസഭ വെള്ളിയാഴ്ച അറിയിച്ചു. ഇതോടു കൂടി എസ് സി / എസ് ടി ക്വാട്ടയിൽ വരുമാനം അടിസ്ഥാനമാക്കിയുള്ള സംവരണം ഏർപ്പെടുത്താനുള്ള സുപ്രീം കോടതിയുടെ നിർദ്ദേശം കേന്ദ്രം ഏറ്റെടുക്കില്ലെന്ന് ഏറെക്കുറെ വ്യക്തമായി. എസ്‌സി/എസ്ടി ക്വാട്ടകൾക്കുള്ളിൽ ക്രീമി ലെയർ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വികസിപ്പിക്കണമെന്ന് ഏഴംഗ ഭരണഘടനാ ബെഞ്ചിലെ നിരവധി അംഗങ്ങൾ സർക്കാരുകളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പരാമർശം. ഭരണഘടന ഉയർത്തിപ്പിടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വൈഷ്ണവ് വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിൽ വിശദമായ ചർച്ച നടന്നു, ബിആർ അംബേദ്കർ രൂപീകരിച്ച ഭരണഘടനയുടെ വ്യവസ്ഥകൾ പാലിക്കാൻ എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അംബേദ്കറുടെ ഭരണഘടന പ്രകാരം എസ്‌സി, എസ്ടി വിഭാഗങ്ങൾക്കുള്ളിൽ ക്രീമി ലെയറിന് വ്യവസ്ഥയില്ല,” വൈഷ്ണവ് പറഞ്ഞു.
Photo Courtesy: Google/ images are subject to copyright