നാവിൽ കൊതിയൂറും മാമ്പഴപ്പായസം
ആവശ്യമുള്ള ചേരുവകൾ
മാമ്പഴം – അര കിലോ
ചൗവ്വരി – ഒരു കപ്പ്
പാൽ – ഒരു ലിറ്റർ
വെള്ളം – അര ലിറ്റർ
കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ
പഞ്ചസാര – ഒരു കപ്പ്
ഏലയ്ക്കപ്പൊടി – ഒരു ടീസ്പൂൺ
നെയ്യ് – മൂന്ന് ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാമ്പഴം തൊലികളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാത്രത്തിൽ ചൗവ്വരി വേവിച്ചു മാറ്റിവയ്ക്കുക. ഒരു ഉരുളി അടുപ്പിൽ വച്ച് അതിലേക്ക് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും മൂപ്പിച്ച് മാറ്റി വെക്കുക. ബാക്കി നെയ്യിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന മാമ്പഴം ചേർത്തിളക്കുക. ഇതിലേയ്ക്ക് പാലും വെള്ളവും ചേർക്കുക. പാൽ ചൂടാകുമ്പോൾ ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചൗവ്വരിയും പഞ്ചസാരയും ചേർത്തിളക്കുക. വെള്ളം വറ്റി പാൽ കുറുകിവരുമ്പോൾ കണ്ടൻസ്ഡ് മിൽക്കും ഏലക്കാപ്പൊടിയും ചേർത്തിളക്കി കുറുകിവരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ഏലക്കാപ്പൊടിയും വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് ചൂടോടെ വിളമ്പുക.
Photo Courtesy: Google/ images are subject to copyright