പതിനാറാമത് മണപ്പുറം എംബിഎ അവാർഡ് തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് ബിസിനസുകാർക്ക് നൽകുന്നു
പതിനാറാമത് മണപ്പുറം മൾട്ടിബില്യണയർ ബിസിനസ് അച്ചീവർ (എംബിഎ) അവാർഡ് തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് ബിസിനസുകാർക്ക് സമ്മാനിക്കും. ആഗസ്റ്റ് 13 ന് കോയമ്പത്തൂർ ലെ മെറിഡിയൻ ഹോട്ടലിൽ വച്ചാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുക. ഈ നേട്ടത്തോടെ അംഗങ്ങൾക്ക് കുറഞ്ഞത് 1000 കോടി (ഇന്ത്യൻ രൂപ) ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായ എക്സ്ക്ലൂസീവ് ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിൽ (എഫ്ഐസിഎഫ്) അംഗത്വം ലഭിക്കും. ആയിരം കോടി ആസ്തിയും സാമൂഹികപ്രതിബദ്ധതയുമുള്ള ബിസിനസ്സുകാരും, MBA അവാർഡ് ജേതാക്കളുമായവരുടെ ഒരു വിശിഷ്ട ക്ലബ്ബാണ് FICF. മികച്ച ബിസിനസ് നേട്ടങ്ങളെയും മികവുകളെയും പ്രതിനിധീകരിച്ച്, സാമൂഹിക ലക്ഷ്യങ്ങളിൽ സജീവമായി സംഭാവന നൽകിക്കൊണ്ട് സംരംഭകർക്ക് പ്രചോദനമായി നിലകൊള്ളുന്ന, സാമൂഹിക പുരോഗതിക്കായി അവരുടെ ആശയങ്ങൾ പ്രയോജനപ്പെടുത്താൻ FICF ലക്ഷ്യമിടുന്നു.
എംബിഎ അവാർഡ് അതിന്റെ പതിനഞ്ചു വർഷങ്ങളുടെ അജയ്യ യാത്ര കേരളത്തിൽ പൂർത്തിയാക്കുകയും മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തിൽ നിന്നും പതിനഞ്ചുപേർക്ക് വീതം അവാർഡ് നൽകുക എന്നതാണ് ലക്ഷ്യമെന്നും അതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ ഇത്തവണ 5 പേർക്ക് സമ്മാനിക്കുകയും വരുന്ന മാസങ്ങളിൽ പത്തുപേർക്കുകൂടി എംബിഎ അവാർഡ് നൽകുമെന്നും FICF ഫൗണ്ടറും പെഗാസസ് ചെയർമാനുമായ ഡോ. അജിത് രവി അറിയിച്ചു. കൂടാതെ തുടർന്നുവരുന്ന അവാർഡ് നിർണ്ണയത്തിൽ വർഷത്തിൽ ഒരാൾക്ക് മാത്രമേ എംബിഎ അവാർഡ് ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീ സൗന്ദരരാജൻ ബങ്കാരുസാമി (സുഗുണ ഫുഡ്‌സ് ), ശ്രീ സി കെ കുമാരവേൽ (നാച്ചുറൽസ് ), ശ്രീ വി സി പ്രവീൺ ( ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഡോ. അരുൺ എൻ പളനിസാമി(കെഎംസിഎച്ച് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്), ശ്രീ വി ആർ മുത്തു ( ഇദയം ഗ്രൂപ്പ്) എന്നിവരാണ് അവാഡ് ജേതാക്കൾ.
ശ്രീ വി പി നന്ദകുമാർ, ശ്രീ ജോയ് ആലുക്കാസ്, എം എ യൂസഫ് അലി, ശ്രീ ടി എസ് കല്യാണരാമൻ, ശ്രീ പി എൻ സി മേനോൻ, ശ്രീ ഗോകുലം ഗോപാലൻ, ഡോ രവി പിള്ള, ശ്രീ എം പി രാമചന്ദ്രൻ, കൊച്ചൗസെഫ് ചിറ്റിലപ്പിള്ളി, സാബു എം ജേക്കബ് , ഡോ വിജു ജേക്കബ്, ഡോ എ വി അനൂപ്, ഡോ വർഗീസ് കുര്യൻ, അഡ്വ പി കൃഷ്ണദാസ്, ഡോ. ഹഫീസ് റഹ്മാൻ തുടങ്ങിയവരാണ് മുൻ എംബിഎ അവാർഡ് ജേതാക്കൾ.