പാരീസ് ഒളിമ്പിക്സിൽ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ വെള്ളി മെഡൽ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജാവലിൻ ത്രോ മത്സരത്തിൽ വെള്ളി മെഡൽ ആണ് ഇന്ത്യക്ക് നേടാൻ കഴിഞ്ഞത്. ഇന്ത്യയുടെ സ്വപ്ന താരം നീരജ് ചോപ്രയ്ക്ക് നിർഭാഗ്യം നിറഞ്ഞ ഫൈനൽ മത്സരത്തിൽ രണ്ടാം സ്ഥാനം മാത്രമാണ് നേടാൻ കഴിഞ്ഞത്. കടുത്ത പോരാട്ടം കാഴ്ചവച്ച ഫൈനൽ മത്സരത്തിൽ പാകിസ്താൻ താരം അർഷാദ് നദീം ആണ് സ്വർണം നേടിയത്. 92.97 മീറ്റർ ദൂരം എന്ന ഒളിമ്പിക് റെക്കോർഡ് എറിഞ്ഞാണ് അർഷാദ് നദീം സ്വർണ മെഡൽ നേടിയത്. മത്സരത്തില്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്. അതേസമയം, തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ പാകിസ്ഥാന്‍ താരം റെക്കോര്‍ഡ് ദൂരം കണ്ടെത്തി. ടോക്യോ ഒളിംപിക്‌സില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നദീം. പത്ത് മീറ്റര്‍ വ്യത്യാസത്തിലാണ് ഇത്തവണ നദീം ജാവലിന്‍ പായിച്ചത്. തന്റെ അവസാന ശ്രമത്തില്‍ 91.79 ദൂരമെറിയാനും നദീമിന് സാധിച്ചു. ആദ്യമായിട്ടാണ് ഒരു താരം ഒളിംപിക്‌സില്‍ രണ്ട് തവണ 90 മീറ്റര്‍ ദൂരം പായിക്കുന്നത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പാകിസ്ഥാന്റെ ആദ്യ മെഡല്‍ കൂടിയാണിത്. നീരജ് തന്റെ രണ്ടാം ശ്രമത്തിലാണ് വെള്ളി മെഡലിനുള്ള ദൂരം കണ്ടെത്തിത്.
Photo Courtesy: Google/ images are subject to copyright