പെണ്ണിന്റെ ദാരിദ്ര്യം മുതലെടുക്കാത്ത ഒരു തൊഴിലിടവും ഈ ഭൂമിയിൽ ഇല്ല; ഭാഗ്യലക്ഷ്മി
പെണ്ണിന്റെ ദാരിദ്ര്യം മുതലെടുക്കാത്ത ഒരു തൊഴിലിടവും ഈ ഭൂമിയിൽ ഇല്ലെന്ന് തുറന്നുപറഞ്ഞ് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ആരെങ്കിലുംഅത്തരത്തിൽ ദാരിദ്ര്യം തുറന്നുപറഞ്ഞിട്ടുണ്ടെങ്കിൽ അത് ഏതെങ്കിലും രീതിയിൽ ചൂഷണം ചെയ്യപ്പെടുമെന്നും താരം പറഞ്ഞു. എനിക്ക് ഈ നായിക മതി, എനിക്ക് ഈ ക്യാമറ മതി, എനിക്ക് ഈ സ്‌ക്രിപ്റ്റ് മതി, ഇന്ന ആളുടെ കഥ വേണ്ട എന്നൊക്കെ പറയുന്ന നടന്മാർ ഉണ്ട്. കാരണം എല്ലാവർക്കും തിയേറ്റർമാർക്കറ്റ് ഉണ്ട്. അപ്പോൾ എങ്ങനെയാണ് അവർ പ്രമുഖരാകുന്നത്. ആർക്കൊക്കെ ഇതിൽ കൈയ്യുണ്ടെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. തിയേറ്റർക്കാർക്ക് ഉണ്ട് ഡയറക്ടർ ഉണ്ട് എല്ലാവരും കൂടിയാണ് അവരെ പ്രമുഖരാക്കുന്നത്. ഒട്ടുമിക്ക നടന്മാർക്കും അങ്ങനെ സജഷൻസ് ഉണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒരിക്കലും ഒരു നടിക്ക് എനിക്ക് ഇന്ന നായകൻ വേണം എന്ന് പറയാനുള്ള പവർ ഇവിടെയില്ല. പക്ഷേ പിന്നെ എങ്ങനെയാണ് ഇതിൽ സ്ത്രീകൾ പ്രമുഖരാകുന്നത് എന്ന് ചോദിക്കും.’ ‘അതെങ്ങനെയാണെന്ന് വെച്ചാൽ, ചില നടിമാർ പറയും എനിക്ക് ഇന്ന മേക്കപ്പ് മതി.. എനിക്ക് ഇന്ന മേക്കപ്പ് ആർട്ടിസ്റ്റ് അത്, മെയിൽ ഓഫ് ഫീമെയിൽ. അല്ലെങ്കിൽ ഇന്ന ഹെയർ ഡ്രസ്സർ മതി എന്ന്. അപ്പോൾ പ്രൊഡ്യൂസർക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ കമ്പനിക്ക് ഇഷ്ടമുള്ള ഒരു ഹെയർ ഡ്രസ്സറെയോ മേക്കപ്പ് ആർട്ടിസ്റ്റിനെയോ അവർക്ക് വയ്ക്കാൻ പറ്റില്ല. അങ്ങനെ നോക്കുമ്പോൾ എല്ലാവരും പ്രമുഖരാണ്. എല്ലാവരും അവരവർക്ക് ആവശ്യമുള്ള ആളുകളെയാണ് ചൂസ് ചെയ്യുന്നതെന്നാ താരം പറയുന്നു. മലയാള സിനിമയെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലുളള സംഭവങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സ്ത്രീയും മനസിലാക്കേണ്ടത് നിങ്ങളെ സംരക്ഷിക്കാൻ ആരും കാണില്ല എന്നതാണ്. നിങ്ങളെ സംരക്ഷിക്കാൻ നിങ്ങൾ മാത്രമാണുളളത്. ഒരു പ്രശ്‌നം ഉണ്ടായാൽ ആരും സഹായിക്കാൻ കാണില്ല. സഹായിക്കാൻ നമ്മളെ സമീപിക്കുന്നവർ അവരുടെ നേട്ടങ്ങൾക്കായി എത്തുന്നവരായിരിക്കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
Photo Courtesy: Google/ images are subject to copyright