ടീൻ ഇന്ത്യ ഗ്ലാം വേള്‍ഡ് കിരീടം മലയാളിയായ ഇഷാനി ലൈജുവിന് സ്വന്തം
ഡോ. അജിത് രവി പെഗാസസിന്റെ നേതൃത്വത്തിൽ പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച ടീൻ ഇന്ത്യ ഗ്ലാം വേള്‍ഡ് കിരീടം കേരളത്തിന്റെ ഇഷാനി ലൈജുവിന് സ്വന്തം. ഇന്ത്യയൊട്ടാകെയുള്ള മത്സരാർത്ഥികളില്‍ നിന്നുമാണ് എറണാകുളം മുളവുകാട് സ്വദേശിനി ഇഷാനി ലൈജു വിജയിയായത്. ടീൻ ഇന്ത്യ ഗ്ലാം വേള്‍ഡിന്റെ ആദ്യ വിജയിയാണ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഇഷാനി.
കേരളത്തിന് അകത്തും പുറത്തുമായി നടന്ന സൗന്ദര്യ മത്സരങ്ങളില്‍ നിരവധി വിജയം കരസ്ഥമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. സെപ്തംബർ 7 ന് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലില്‍ നടന്ന വർണ്ണാഭമായ ചടങ്ങിൽ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ജെബിത അജിത് സുവർണ്ണകിരീടം അണിയിച്ചു. ബിസിനസ്, സിനിമ മേഖലകളില്‍ നിന്നും നിരവധി വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. നവംബറിൽ കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ഇഷാനി മാറ്റുരയ്ക്കും.