വേറിട്ടൊരു കാഴ്ച്ചാവിസ്‌മയമൊരുക്കി ഇന്റർനാഷണൽ ഫാഷൻ ഫെസ്റ്റ്
പതിവ് ഫാഷൻ ശൈലികളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഇന്റർനാഷണൽ ഫാഷൻ ഫെസ്റ്റ് അരങ്ങേറി. സെപ്റ്റംബർ ഏഴിന് ഡോ. അജിത് രവിയുടെ നേതൃത്വത്തിൽ കൊച്ചി ലെ മെറിഡിയനിലെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് ഈ വ്യത്യസ്തത അരങ്ങേറിയത്. നടിയും മോഡലുമായ ദീപ്തി സതി, ടീൻ ഇന്ത്യ ഗ്ലാം വേള്‍ഡ് ഇഷാനി ലൈജു, മിസ്സിസ് ഇന്ത്യ ഗ്ലാം യൂണിവേഴ്‌സ് ഷൈൽജ ശർമ്മ എന്നിവരാണ് ഇത്തവണത്തെ ഇന്റർനാഷണൽ ഫാഷൻ ഫെസ്റ്റിന്റെ റാംപിൽ ചുവടുകൾ വെച്ചത്. ഒരു ഡിസൈനർ മാത്രം പങ്കെടുക്കുന്ന ഷോ എന്ന പ്രത്യേകതയും ഇത്തവണത്തെ ഫാഷൻ ഫെസ്റ്റിനുണ്ടായിരുന്നു.