ഷൈൽജ ശർമ്മ മിസിസ് ഇന്ത്യ ഗ്ലാം യൂണിവേഴ്സ് 2024
ഡോ. അജിത് രവി പെഗാസസിന്റെ നേതൃത്വത്തിൽ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മിസിസ് ഇന്ത്യ ഗ്ലാം യൂണിവേഴ്‌സ് കിരീടം ഹിമാചൽ പ്രദേശിൽ നിന്നുള്ള ഷൈൽജ ശർമ്മയ്ക്ക്. ശ്രദ്ധേയമായ നേട്ടമാണ്. ഇന്ത്യയിലുടനീളമുള്ള മത്സരാർത്ഥികൾമാറ്റുരച്ച മത്സരത്തിലാണ് ഷൈൽജ വിജയം കരസ്ഥമാക്കിയത്. മിസിസ് ഇന്ത്യ ഗ്ലാം യൂണിവേഴ്സ് മത്സരത്തിലെ ആദ്യ വിജയിയാണ് ഷൈൽജ.
ഹിമാചൽ പ്രദേശിലും പുറത്തുമുള്ള സൗന്ദര്യമത്സരങ്ങളിൽ ഷൈൽജ മുമ്പ് നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. സെപ്തംബർ ഏഴിന് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ജെബിത അജിത് ഷൈലജയ്ക്ക് സുവർണ്ണ കിരീടം അണിയിച്ചു. സിനിമാ-വ്യവസായ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. നവംബറിൽ കൊച്ചിയിൽ നടക്കുന്ന മിസിസ് ഗ്ലാം യൂണിവേഴ്സ് ഗ്രാൻഡ് ഫിനാലെയിൽ ഷൈൽജ ഇന്ത്യയ്ക്ക് വേണ്ടി മാറ്റുരയ്ക്കും.