ബംഗ്ലാദേശിനെതിരായ പരമ്പര വിജയം; ചരിത്രം സൃഷ്ടിച്ച് ആർ അശ്വിൻ
പാകിസ്താനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യയിൽ എത്തിയതായിരുന്നു ബംഗ്ലാദേശ്. എന്നാൽ ആ ആത്മവിശ്വാസം പാടെ തകരുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലായി ലോകം കണ്ടത്. പരമ്പരയിൽ ഒരിക്കലും മുന്നേറ്റം കാഴ്ച ബംഗ്ലാദേശ് ഇന്ത്യയോട് ദയനീയമായി പരാജയപ്പെടുകയായിരിന്നു. ഇന്ത്യയുടെ മാസ്റ്റർ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിനോട് ഈ പരമ്പര വിജയത്തിൽ ഇന്ത്യ വളരെയധികം കടപ്പെട്ടിട്ടുണ്ട്. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ അശ്വിനും ജഡേജയും കാഴ്ച വച്ച പോരാട്ട വീര്യമാണ് ഇന്ത്യയുടെ പിന്നീടങ്ങോട്ടുളള കുതിപ്പിന് കരുത്തേകിയത്. അത് കൊണ്ട് തന്നെ പരമ്പരയിലെ താരമായി അശ്വിൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ ഇതോടു കൂടി അപൂർവ്വമായ ഒരു ലോക റെക്കോർഡും കൂടെ കരസ്ഥമാക്കിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. ഏറ്റവും കൂടുതൽ മാൻ ഓഫ് ദി സീരീസ് നേടിയ താരം എന്ന മുത്തയ്യ മുരളീധരന്റെ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് അശ്വിൻ. 11 മാൻ ഓഫ് ദി സീരീസാണ് അശ്വിന്റെ പേരിലുള്ളത്. വെറും 50 ൽ താഴെ കളികളിലായാണ് അദ്ദേഹം ഈ നേട്ടം കൊയ്തത്.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനാകാൻ അശ്വിന് അവസരം ലഭിച്ചെങ്കിലും ബംഗ്ലാദേശിനെതിരെ ഈ നാഴികക്കല്ലിലെത്താൻ അശ്വിന് കഴിഞ്ഞില്ല. നഥാൻ ലിയോണിൻ്റെ റെക്കോർഡ് മറികടക്കാൻ അശ്വിന് അവസാന ഇന്നിംഗ്‌സിൽ ആറ് വിക്കറ്റ് വേണ്ടിയിരുന്നെങ്കിലും മൂന്ന് വിക്കറ്റ് മാത്രമേ എടുക്കാനായുള്ളൂ. 185 വിക്കറ്റുകളാണ് താരത്തിൻ്റെ പേരിലുള്ളത്.
Photo Courtesy: Google/ images are subject to copyright