മധുരമൂറും ജിലേബി
ആവശ്യമുള്ള സാധനങ്ങൾ
ഇഡ്ഢലി മാവ് – 1/2 കപ്പ്
ഓറഞ്ച് ഫുഡ് കളർ – ഒരു നുള്ള്
പഞ്ചസാര -1 1/2 കപ്പ്
വെള്ളം – 1/2 കപ്പ്
നാരങ്ങാനീര് – 1/2 ടീസ്പൂൺ
റോസ് എസ്സൻസ് – 2 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഇഡ്ഢലി മാവിൽ ഫുഡ് കളർ ചേർത്ത് നല്ലവണ്ണം മിക്‌സ് ചെയ്യുക. ഒരു പാൻ ചൂടാക്കി പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങാനീരും ചേർത്തിളക്കുക. നല്ലവണ്ണം തിളച്ചശേഷം തീ ഓഫാക്കി റോസ് എസ്സൻസ്, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തിളക്കുക. ഒരു പൈപ്പിംഗ് ബാഗിൽ തയ്യാറാക്കിവച്ചിരിക്കുന്ന മാവ് നിറച്ച് നന്നായി അടച്ചു കെട്ടുക. ഒരു പരന്ന പാനിൽ എണ്ണ ഒഴിച്ച് ചെറിയ തീയിൽ ചൂടാക്കുക. എണ്ണ നല്ലവണ്ണം ചൂടാകുമ്പോൾ കവറിന്റെ ഒരു കൂർത്ത അറ്റം മുറിച്ച് ചെറിയ ദ്വാരം ഇടുക . ചൂടായ എണ്ണയിലേക്ക് ജിലേബിയുടെ ഷെയ്പ്പിൽ പൈപ്പ് ചെയ്യുക. രണ്ട് വശവും മറിച്ചിട്ട് ജിലേബി പാകത്തിന് വെന്ത ശേഷം ചൂടുള്ള സിറപ്പിലേക്ക് ഇട്ട് 2 മിനിറ്റ് മുക്കി വയ്ക്കുക. തേനൂറും ജിലേബി തയ്യാർ.
Photo Courtesy: Google/ images are subject to copyright