അമേരിക്ക വീണ്ടും ട്രംപിസത്തിലേക്ക്
അമേരിക്ക വീണ്ടും ട്രംപിസത്തിലേക്ക്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമായ സ്വിങ് സ്റ്റേറ്റുകളിൽ വിജയം നേടി അധികാരത്തിലേക്ക് . തെരഞ്ഞെടുപ്പിൽ ഏറെ നിർണ്ണായകമായി വിലയിരുത്തപ്പെട്ട സ്വിംഗ് സ്റ്റേറ്റുകളിൽ നേട്ടമുണ്ടാക്കാൻ സാധിച്ചതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കരുത്ത് കൂട്ടിയത്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് 270 ഇലക്ടറൽ വോട്ടുകൾ വേണം.അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് നടന്നത്.
Photo Courtesy: Google/ images are subject to copyright