- Beauty
- Breaking News
- Entertainment
- Featured
- Featured2
- International
- Latest News
- Motivation
- News
- Teen Glam World
ടീൻ ഗ്ലാം വേൾഡ് 2024 ന് തുടക്കമായി
സാജ്ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ് അൽകാസർ വാച്ചസ് ടീൻ ഗ്ലാം വേൾഡ് 2024 ന് തുടക്കമായി
നവംബർ 21 ന് കൊച്ചി കലൂർ ഗോകുലം കൺവെൻഷൻ സെന്ററിലാണ് ടീൻ ഗ്ലാം വേൾഡ് മത്സരം അരങ്ങേറുക. രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക മൂല്യങ്ങൾ പ്രദർശിപ്പിക്കുകയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇവൻറ് പ്രൊഡക്ഷൻ രംഗത്ത് അജയ്യരായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ടീൻ ഗ്ലാം വേൾഡ് സ്ഥാപക ചെയർമാൻ ഡോ.അജിത് രവിയാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത് . നെടുമ്പാശ്ശേരി സാജ് എർത്ത് റിസോർട്ടിൽ മത്സരത്തിന്റെ ഗ്രൂമിങ് ആരംഭിച്ചു. ഫാഷൻ, സിനിമ തുടങ്ങി വിവിധമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രമുഖ വ്യക്തികളാണ് ഗ്രൂമിങ് സെഷനുകൾ കൈകാര്യം ചെയ്യുന്നത്.