മണപ്പുറം യുണീക്ക് ടൈംസ് കോൺക്ലേവ് 2024 – “ആധുനിക ബിസിനസ്സിൽ ഡിജിറ്റൽ മീഡിയയുടെ പരിവർത്തനപരമായ പങ്ക് ” എന്ന വിഷയത്തിൽ സംഘടിപ്പിച്ചു
കൊച്ചി ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടന്ന മണപ്പുറം യുണീക് ടൈംസ് കോൺക്ലേവ് 2024 വിജകരമായി സംഘടിപ്പിച്ചു. ഇന്നത്തെ ബിസിനസ് രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായ – ആധുനിക ബിസിനസ്സിൽ ഡിജിറ്റൽ മീഡിയയുടെ പരിവർത്തനപരമായ പങ്ക് എന്ന വിഷയത്തിൽ വ്യവസായപ്രമുഖരേയും ഡിജിറ്റൽ മീഡിയ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരേയും ഉൾപ്പെടുത്തികൊണ്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.
മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ വി പി നന്ദകുമാർ, ഡിജിറ്റൽ ബിസിനസ്, മാതൃഭൂമി പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ് ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ, സോ ഐ ആം സ്ഥാപകയും സിഇഒയുമായ ഡോ. ഫാത്തിമ നിലൂഫർ ഷെരീഫ് എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ ശ്രദ്ധേയമായ പാനൽ കോൺക്ലേവിൽ പങ്കെടുത്തു. അശ്വനി ലച്മണ്ഡാസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ദീപക് എൽ. അശ്വനി, സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ, സീരിയൽ എൻ്റർപ്രണർ & ട്രാൻസ്ഫോർമേഷൻ കോച്ച് സജീവ് നായർ, നന്തിലത്ത് ജി മാർട്ട് ഡയറക്ടർ ഐശ്വര്യ നന്ദിലത്ത് എന്നിവരും മറ്റ് വിശിഷ്ട പാനലിസ്റ്റുകളിൽ ഉൾപ്പെടുന്നു.