മയൂര ശ്രേയാംസ് കുമാറിന് യുണീക് ടൈംസ് ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു
മണപ്പുറം യുണീക് ടൈംസ് ബിസിനസ് എക്സലൻസ് അവാർഡ് മാതൃഭൂമി പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിലെ ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂര ശ്രേയാംസ് കുമാറിന് സമ്മാനിച്ചു. ബിസിനസ്സ്, ഇന്നൊവേഷൻ എന്നീ മേഖലകളിലെ മികച്ച സംഭാവനകൾക്കാണ്, വിഷനറി ഡിജിറ്റൽ ഗ്രോത്ത് ലീഡർ അവാർഡ് സമ്മാനിച്ചത്. ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡിൻ്റെ എംഡിയും സിഇഒയുമായ ശ്രീ വി പി നന്ദകുമാർ, പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഡോ. അജിത് രവി എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു. തൃഭൂമിയുടെ ഡിജിറ്റൽ പരിവർത്തനം നയിക്കുന്നതിൽ മയൂര ശ്രേയാംസ് കുമാർ ഒരു പ്രധാന പങ്ക് വഹിച്ചു, പ്രായോഗിക സമീപനത്തിനും മുന്നോട്ടുള്ള കാഴ്ചപ്പാടിനും പ്രേക്ഷകരുടെ ഇടപഴകൽ മെച്ചപ്പെടുത്തുന്നതിലും മത്സരാധിഷ്ഠിത ഡിജിറ്റൽ മേഖലയിൽ കമ്പനിക്ക് സുസ്ഥിരമായ വളർച്ചാ പാതകൾ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രോജക്ടുകൾ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഈ പ്രവർത്തനമികവിനാണ് ശ്രീമതി മയൂര ശ്രേയാംസ് കുമാറിനെ വിഷനറി ഡിജിറ്റൽ ഗ്രോത്ത് ലീഡർ അവാർഡ് നൽകി ആദരിച്ചത്.