മിസ് ഏഷ്യ ഗ്ലോബൽ 2024 കിരീടം ഇന്ത്യൻ സുന്ദരി തമന്ന ഭരത്തിന് സ്വന്തം

മിസ് ഏഷ്യ ഗ്ലോബൽ   2024 കിരീടം ഇന്ത്യൻ സുന്ദരി തമന്ന ഭരത്തിന് സ്വന്തം

മിസ് ഏഷ്യ ഗ്ലോബൽ 2024 ഇന്ത്യയുടെ തമന്ന ഭരത് കരസ്ഥമാക്കി. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള തെരേസ സക്കോവ ഫസ്റ്റ് റണ്ണറപ്പും ഫിലിപ്പീൻസിൻറെ ക്രിസ്റ്റിൻ ഗ്ലോറി ബാൽബോവ സെക്കൻഡ് റണ്ണറപ്പും പോർച്ചുഗീസിൽ നിന്നുള്ള വിറ്റോറിയ ഗെയ്ൽ അമോറിം പെഡ്രോ ഡാഗൽ തേർഡ് റണ്ണറപ്പുമായി. നവംബർ 21 ന് കൊച്ചി കലൂർ ഗോകുലം കൺവെൻഷൻ സെൻററിൽ വച്ച് നടന്ന മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിലാണ് ഇവർ ജേതാക്കളായത്. സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ്, അൽകാസർ വാച്ചസ് എന്നിവയുടെ സഹകരണത്തോടെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മിസ് ഏഷ്യ ഗ്ലോബൽ സ്ഥാപകനും പെഗാസസ് ചെയർമാനുമായ ഡോ . അജിത് രവി പെഗാസസിൻറെ നേതൃത്വത്തിലാണ് ഫലപ്രഖ്യാപനവും കിരീടധാരണവും നടന്നത്. മിസ് ഏഷ്യ ഗ്ലോബൽ വിജയിയെ സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ് സി എം ഡി സാജൻ വർഗീസ് സുവർണ്ണകിരീടമണിയിച്ചു. ഫസ്റ്റ് റണ്ണറപ്പിനെ സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ് സി ഇ മിനി സാജൻ സെക്കൻഡ് റണ്ണറപ്പിനെ മിസ് ഏഷ്യ 2015 കനിക കപൂറും തേർഡ് റണ്ണറപ്പിനെ പറക്കാട്ട് ജ്യൂവലേഴ്സ് ഡയറക്ടർ പ്രീതി പ്രകാശ് കിരീടങ്ങളണിയിച്ചു.  വിജയികളിൽ ഫിലിപ്പീൻസിൻറെ ക്രിസ്റ്റിൻ ഗ്ലോറി ബാൽബോവ ഏഷ്യയിൽ നിന്നുള്ള മത്സരാർത്ഥിയായതിനാൽ മിസ് ഏഷ്യ 2024 കിരീടം സമ്മാനിച്ചു.പറക്കാട്ട് ജ്യൂവലേഴ്സ് ഡയറക്ടർ പ്രീതി പ്രകാശ് രൂപകല്പനചെയ്ത സുവർണ്ണകിരീടങ്ങളാണ് വിജയികളെ അണിയിച്ചത്.

ഫാഷൻ മോഡലിംഗ് രംഗത്തുള്ള പ്രമുഖരായ ലാറ വിറ്റോറിയ ഗാമ ഡി ഒലിവേര ഇ സിൽവ (ബ്രസീൽ), ഡോ ഫോങ് തോ ജെങ് (മലേഷ്യ), മേഘ്ന ആലം (ബംഗ്ലാദേശ്), കനിക കപൂർ (ഇന്ത്യ), റീത്ത മഥൻ (റഷ്യ) എന്നിവരായിരുന്നു വിധികർത്താക്കൾ. ലോകത്തെമ്പാടുമുള്ള മത്സരാർഥികളിൽ നിന്നും തെരഞ്ഞെടുത്ത 20 മത്സരാർഥികളിൽ 18 രാജ്യങ്ങളിലെ മത്സരാർഥികളാണ് വേദിയിൽ അണിനിരന്നത്. ചില സാങ്കേതികകാരണങ്ങളാൽ രണ്ട് മത്സരാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.