മിസ് ഏഷ്യ ഗ്ലോബൽ 2024 ന് കൊച്ചിയിൽ വേദിയൊരുങ്ങുന്നു; ഗ്രൂമിങ് ആരംഭിച്ചു
അന്താരാഷ്ട്ര സൗന്ദര്യമത്സരമായ സാജ്ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ് അൽകാസർ വാച്ചസ് മിസ് ഏഷ്യ ഗ്ലോബൽ 2024 ന് കൊച്ചിയിൽ വേദിയൊരുങ്ങുന്നു. ഇവൻറ് പ്രൊഡക്ഷൻ രംഗത്ത് അതുല്യരായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 21 ന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിലാണ് മത്സരം അരങ്ങേറുക. കേവലം അഴകളവുകൾ മാത്രമല്ല ബുദ്ധിയും, അറിവും, മാനുഷീകതയും ഉൾക്കൊള്ളുന്ന മാനവീകതയ്ക്കാണ് പ്രാധാന്യം എന്ന തത്വത്തെ മുറുകെപ്പിടിച്ചാണ് പെഗാസസ്
സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മിസ് ഏഷ്യ ഗ്ലോബൽ സ്ഥാപക ചെയർമാൻ ഡോ.അജിത് രവിയാണ് മത്സരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. നെടുമ്പാശ്ശേരി സാജ് എർത്ത് റിസോർട്ടിൽ ഇന്ന് മത്സരത്തിന്റെ ഗ്രൂമിങ് ആരംഭിച്ചു. ഫാഷൻ, സിനിമ തുടങ്ങി വിവിധമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രമുഖ വ്യക്തികളാണ് ഗ്രൂമിങ് കൈകാര്യം ചെയ്യുന്നത്.
ലോകമെമ്പാടുമുള്ളമത്സരാർഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 18 മത്സരാർഥികളാണ് വേദിയിൽ ചുവടുവയ്ക്കുക. ചരിത്രത്തിലാദ്യമായി സൗന്ദര്യമത്സരങ്ങളിൽ നിന്നും ശരീരത്തിന് അമിതപ്രധാന്യം നൽകുന്ന ബിക്കിനി റൗണ്ട് ഒഴിവാക്കി മത്സരങ്ങൾ സംഘടിപ്പിച്ചത് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ്. മറ്റു പല അന്താരാഷ്ട്രമത്സരങ്ങളിൽ നിന്നും ബിക്കിനി മത്സരങ്ങൾ ഒഴുവാക്കുന്നതിന് പെഗാസസ് ഇതിലൂടെ വഴികാട്ടിയായി.