മിസ് ഗ്ലാം യൂണിവേഴ്സ് 2024 ചെക്ക് റിപ്പബ്ലിക് സുന്ദരി തെരേസ സക്കോവയ്ക്ക് സ്വന്തം
മിസ് ഗ്ലാം യൂണിവേഴ്സ് 2024 ചെക്ക് റിപ്പബ്ലിക് സുന്ദരി തെരേസ സക്കോവ സ്വന്തമാക്കി. ബ്രസീലിൽ നിന്നുള്ള കവാനെ ബ്യൂണോ ഫസ്റ്റ് റണ്ണറപ്പും സ്ലൊവാക്യയിൽ സോഫിയ പാവ്‌ലിക്കോവ സെക്കൻഡ് റണ്ണറപ്പും കിരീടം നേടി നവംബർ 21 ന് കൊച്ചി കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന മിസ് ഗ്ലാം യൂണിവേഴ്സ് മത്സരത്തിലാണ് ഇവർ ജേതാക്കളായത്. സാജ്ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ്, ഡിക്യു വാച്ചസ് എന്നിവയുടെ സഹകരണത്തോടെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മിസ് ഗ്ലാം യൂണിവേഴ്സ് സ്ഥാപകനും പെഗാസസ് ചെയർമാനുമായ ഡോ . അജിത് രവി പെഗാസസിന്റെ നേതൃത്വത്തിലാണ് ഫലപ്രഖ്യാപനവും കിരീടധാരണവും നടന്നത്. മിസ് ഗ്ലാം യൂണിവേഴ്സ് വിജയിയെ സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ് സി എം ഡി സാജൻ വർഗീസ് സുവർണ്ണകിരീടമണിയിച്ചു. സി എം ഡി സാജൻ വർഗീസ് പെഗാസസ് ചെയർമാൻ ഡോ . അജിത് രവി എന്നിവർ ഫസ്റ്റ് റണ്ണറപ്പിനെയും സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ് സി ഇ ഒ മിനി സാജൻ പറക്കാട്ട് ജ്യൂവലേഴ്സ് ഡയറക്ടർ പ്രീതി പ്രകാശ് സെക്കൻഡ് റണ്ണറപ്പിനെയും കിരീടങ്ങളണിയിച്ചു. ഇതോടൊപ്പം മിസ് ഗ്ലാം യൂണിവേഴ്സ് ഏഷ്യ, മിസ് ഗ്ലാം യൂണിവേഴ്സ് ആഫ്രിക്ക, മിസ് ഗ്ലാം യൂണിവേഴ്സ് യൂറോപ്പ്, മിസ് ഗ്ലാം യൂണിവേഴ്സ് സൗത്ത് അമേരിക്ക, മിസ് ഗ്ലാം യൂണിവേഴ്സ് യൂറേഷ്യ എന്നീ വിജയികൾക്കും കിരീടങ്ങൾ സമ്മാനിച്ചു. പറക്കാട്ട് ജ്യൂവലേഴ്സ് ഡയറക്ടർ പ്രീതി പ്രകാശ് രൂപകല്പനചെയ്ത സുവർണ്ണകിരീടങ്ങളാണ് വിജയികളെ അണിയിച്ചത്.
ഫാഷൻ മോഡലിംഗ് രംഗത്തുള്ള പ്രമുഖരായ ലാറ വിറ്റോറിയ ഗാമ ഡി ഒലിവേര ഇ സിൽവ (ബ്രസീൽ), ഡോ ഫോങ് തോ ജെങ് (മലേഷ്യ), മേഘ്ന ആലം (ബംഗ്ലാദേശ്), കനിക കപൂർ (ഇന്ത്യ), റീത്ത മഥൻ (റഷ്യ) എന്നിവരായിരുന്നു വിധികർത്താക്കൾ. ലോകത്തെമ്പാടുമുള്ള മത്സരാർഥികളിൽ നിന്നും തെരഞ്ഞെടുത്ത 16 മത്സരാർഥികളിൽ 13 രാജ്യങ്ങളിലെ മത്സരാർഥികളാണ് വേദിയിൽ അണിനിരന്നത്. ചില സാങ്കേതികകാരണങ്ങളാൽ മൂന്ന് മത്സരാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.