- Beauty
- Breaking News
- Entertainment
- Featured
- Featured2
- Health & Beauty
- Latest News
- Miss Glam Universe
- Motivation
- News
മിസ് ഗ്ലാം യൂണിവേഴ്‌സ് 2024 നവംബർ 21 കൊച്ചിയിൽ നടക്കും
സാജ്ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ് ഡി ക്യു വാച്ചസ് മിസ് ഗ്ലാം യൂണിവേഴ്‌സ് 2024 ന് കൊച്ചിയിൽ വേദിയൊരുങ്ങുന്നു. ഇവൻറ് പ്രൊഡക്ഷൻ രംഗത്ത് അതുല്യരായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 21 ന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിലാണ് മത്സരം അരങ്ങേറുക. രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക മൂല്യങ്ങൾ പ്രദർശിപ്പിക്കുകയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത് . മിസ് ഗ്ലാം യൂണിവേഴ്‌സ് സ്ഥാപക ചെയർമാൻ ഡോ.അജിത് രവിയാണ് മത്സരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. നെടുമ്പാശ്ശേരി സാജ് എർത്ത് റിസോർട്ടിൽ മത്സരത്തിന്റെ ഗ്രൂമിങ് ആരംഭിച്ചു. ഫാഷൻ, സിനിമ തുടങ്ങി വിവിധമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രമുഖ വ്യക്തികളാണ് ഗ്രൂമിങ് സെഷനുകൾ കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ളമത്സരാർഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 14 മത്സരാർഥികളാണ് വേദിയിൽ ചുവടുവയ്ക്കുക.