യുണിക് ടൈംസ് മാഗസിൻ ശ്രീ എൻ എം പണിക്കരുടെ പുതിയ കവർ അനാച്ഛാദനം ചെയ്തു
ഇന്ത്യയിലെ ബ്രൂണെ ഓണററി ട്രേഡ് കമ്മീഷണറും എക്സ്പെർട്ട് യുണൈറ്റഡ് മറൈൻ സർവീസസ് LLC & ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയർമാനുമായ ശ്രീ എൻ എം പണിക്കരെ അവതരിപ്പിക്കുന്ന പ്രത്യേക കവർ അനാച്ഛാദനത്തോടെ യുണീക്ക് ടൈംസ് മാഗസിന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ പ്രകാശനം ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടന്നു. മണപ്പുറം ഫിനാൻസ് ലിമിറ്റഡിൻ്റെ എംഡിയും സിഇഒയുമായ ശ്രീ വി പി നന്ദകുമാർ, പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഡോ. അജിത് രവി, എന്നിവർ പങ്കെടുത്ത ചടങ്ങിൽ ശ്രീ പണിക്കരുടെ ശ്രദ്ധേയമായ വിജയത്തെ പ്രകീർത്തിച്ചു. ആഗോള സമുദ്ര വ്യവസായത്തിലെ ഒരു പ്രമുഖ സാന്നിധ്യമായ പണിക്കരുടെ സഹിഷ്ണുത, പ്രതിബദ്ധത, സ്ഥിരോത്സാഹം എന്നിവയാൽ നിർവ്വചിക്കപ്പെട്ട ജീവിതകഥ അദ്ദേഹത്തെ സംരംഭകർക്ക് പ്രചോദനാത്മകമായ ഒരു മാതൃകയാക്കി മാറ്റി. മറൈൻ സർവ്വീസ് വ്യവസായത്തിന് മാത്രമല്ല, വിശാലമായ സമൂഹത്തിനും അദ്ദേഹം നൽകിയ മികച്ച സംഭാവനകൾ ഈ അവസരത്തിൽ എടുത്തുപറയേണ്ടതാണ്. പ്രമുഖ ബിസിനസ്സ്, ലൈഫ്‌സ്‌റ്റൈൽ പ്രസിദ്ധീകരണമായ യുണീക് ടൈംസ്, ബിസിനസ്സ് ഉൾക്കാഴ്ചകൾ മുതൽ ജീവിതശൈലി ട്രെൻഡുകൾ വരെ ഉൾക്കൊള്ളുന്ന ആകർഷകവും വിജ്ഞാനപ്രദവുമായ ഉള്ളടക്കത്തിന് പേരുകേട്ടതാണ്. മികവിനോടുള്ള അഭിനിവേശം അനേകരെ പ്രചോദിപ്പിക്കുന്ന എൻ എം പണിക്കർക്ക് ഈ ചടങ്ങ് ഉചിതമായ ആദരവേകി.