വാട്സ്ആപ്പ് വഴി തട്ടിപ്പിന്റെ പുതിയ തന്ത്രം.. ജാഗ്രത!
വാട്സ്ആപ്പിലൂടെ തട്ടിപ്പിന് പുതിയ തന്ത്രം മെനഞ്ഞ് തട്ടിപ്പുകാർ രംഗത്ത്. വളരെ അത്യാവശ്യമാണെന്ന് നിങ്ങളുടെ സുഹൃത്തുക്കളുടെ ഐ ഡി യിൽ നിന്നും മെസേജ് വന്നേക്കാം. ഗൂഗിൾ പേ വഴി പണമായക്കാനും അവർ ആവശ്യപ്പെടും. അത് നിങ്ങളുടെ സുഹൃത്താണെന്ന് ഉറപ്പാക്കാതെ പണമയച്ചാൽ നിങ്ങൾ തട്ടിപ്പിനിരയാകും. പല ആൾക്കാരും ഇത്തരം തട്ടിപ്പിനിരയാകുന്നുണ്ട്. മറ്റൊരു രീതി പോലീസിൽ നിന്നാണെന്നും കസ്റ്റംസ് ഓഫീസിൽ നിന്നാണെന്നും നിങ്ങളെ വെർക്കൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞു കൊണ്ട് വീഡിയോ കാൾ വരുകയും നിങ്ങളുടെ ആധാർ പാൻകാർഡ് പാസ്പോർട്ട് എന്നിവ ആവശ്യപ്പടുകയും എത്രയും പെട്ടന്ന് അവർ പറയുന്ന തുക അടയ്ക്കാൻ പറയുന്നതോടൊപ്പം നിങ്ങളുടെ ബാങ്ക് ഡീറ്റെയിൽസ് ചോദിക്കും. ഇതും വലിയൊരു തട്ടിപ്പാണെന്നത് തിരിച്ചറിയുക. നിങ്ങളുടെ പ്രധാനപെട്ട രേഖകൾ അപരിചിതരുമായി പങ്കുവയ്ക്കാതിരിക്കുക.അതിനാൽ തട്ടിപ്പിനിരയാകാതെ ജാഗ്രത പാലിക്കുക.
Photo Courtesy: Google/ images are subject to copyright