സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്. ഇതിന്റെ ഭാഗമായി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. അതേസമയം വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചാൽ അത് സാധാരണക്കാരന് ഇരട്ടി പ്രഹരമാകും. യൂണിറ്റിന് 10 മുതൽ 20 പൈസവരെ കൂട്ടണം എന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രി അംഗീകരിച്ചിൽ ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കും. വേനൽകാലം അടുക്കുന്നതിനാൽ യൂണിറ്റിന് 10 പൈസ നിരക്കിൽ സമ്മർ താരിഫ് വേണമെന്ന ആവശ്യവും കെഎസ്ഇബി മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാൽ ഇത് അംഗീകരിക്കാൻ സാദ്ധ്യതയില്ല. കെഎസ്ഇബിയുടെ ആവശ്യങ്ങൾ പരിഗണിച്ച് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിൽ സർക്കാരിന് അനുകൂല നിലപാട് ആണ്. ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറവാണെന്നതുൾപ്പെടെയുള്ള കാരണങ്ങളാണ് നിരക്ക് വർദ്ധനയ്ക്കായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. ഉത്പാദനത്തിൽ വന്ന കുറവിനെ തുടർന്ന് പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നുണ്ട്. ഇതിന് വലിയ ചിലവാണ്. പ്രവർത്തന പരിപാലന ചിലവുകളും വർദ്ധിക്കുന്നുണ്ട്. അതിനാൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണം എന്നാണ് കെഎസ്ഇബിയുടെവാദം.
വേനൽകാലത്ത് വൈദ്യുതിയുടെ ഉപയോഗം കുതിച്ചുയരുകയാണ്. ഇത് ചിലവ് വർദ്ധിപ്പിക്കുന്നു. ഇക്കാരണത്താലാണ് സമ്മർ താരിഫ് വേണമെന്ന ആവശ്യം കെഎസ്ഇബി ഉന്നയിക്കുന്നത്. നേരത്തെ നവംബർ ഒന്ന് മുതൽ നിരക്ക് വർദ്ധന പ്രാബല്യത്തിൽ കൊണ്ടുവരാൻ ആയിരുന്നു തീരുമാനം. ന്നൊൽ ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഈ തീരുമാനം മാറ്റുകയായിരുന്നു. പുതിയ നിരക്ക് ജനുവരി മുതൽ പ്രാബല്യത്തിൽ വന്നേക്കും.
Photo Courtesy: Google/ images are subject to copyright