കുതിച്ചുയർന്ന് സ്വർണ്ണവില!

സംസ്ഥാനത്ത് സ്വർണ്ണവില എക്കാലത്തെയും സർവ്വകാലറെക്കോർഡിലെത്തി. പവന് ഒറ്റയടിക്ക് 840 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില 62,000 കടന്നു.കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 62,480 രൂപയാണ്. ഗ്രാമിന് 105 രൂപ വർദ്ധിച്ച് 7,810 രൂപയിലെത്തി. ആഗോള വിപണിയിൽ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്. ഇന്നലെ വില അൽപ്പം കുറഞ്ഞിരുന്നു. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു സ്വർണ്ണവില. ജനുവരി 22നാണ് പവന് 60,000 കടന്നത്. ഈ മാസം ഇതു വരെ സ്വർണ്ണ വിലയിൽ 5,280 രൂപയുടെ വർദ്ധനയുണ്ടായി. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വർണ്ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാൾമാർക്ക് ചാർജ്ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേർത്ത് 67,625 രൂപയാകും. രാജ്യാന്തര വിലയിലുണ്ടാകുന്ന വില വർധനയ്ക്കൊപ്പാമാണ് കേരളത്തിലും സ്വർണ്ണത്തിന്റെ വിലമാറുന്നത്.
Photo Courtesy: Google/ images are subject to copyright