കേരള ബജറ്റ് 2025 അവതരണം തുടങ്ങി

കേരള ബജറ്റ് 2025 അവതരണം തുടങ്ങി

സംസ്ഥാനത്ത് ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കും. സാമ്പത്തിക വളർച്ചയ്ക്കായി കർമ്മ പദ്ധതി. റോഡിനും പാലത്തിനും 3061 കോടി വകയിരുത്തി. തീരദേശ പാത പൂർത്തിയാക്കും. സർവ്വീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകും. മുണ്ടക്കൈ ചൂരൽ മല ദുരന്ത പുനരധിവാസത്തിന് പദ്ധതി. 1202 കോടിയാണ് ദുരിതാഘാതം. കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ. പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലോക കേരളം കേന്ദ്രം തുടങ്ങും. അതിവേഗപാതയ്ക്കായി ശ്രമം തുടരും. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും. കൊച്ചി മെട്രോയുടെ വികസനം തുടരും. കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം. സംസ്ഥാനത്തിൻ്റെ ധന സ്ഥിതി മെച്ചപ്പെട്ടതിന് കാരണം തനത് നികുതി വർദ്ധനയാണ്. എംടിക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം.

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്

K N ബാലഗോപാലിൻറെ അഞ്ചാമത്തെ ബജറ്റ്

ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നു

സ്റ്റേജ് കര്യേജ് വാഹനങ്ങളുടെ നികുതി കുറയ്ക്കും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും. വില അനുസരിച്ചു നികുതിയിൽ മാറ്റം വരും.

പൊതുകടം 40000 കോടി

കാരുണ്യപദ്ധതിക്ക് 700 കോടി രൂപ നൽകും

സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടിപ്രവാസികൾക്കായി ലോക കേരളം കേന്ദ്രം തുടങ്ങും

കൊച്ചി മെട്രോ വികസനം തുടരും

ആരോഗ്യമേഖലയ്ക്ക് 1431 കോടി

സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചുവെന്ന് ധനമന്ത്രി.

ശമ്പള കുടിശിഖയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വർഷം നൽകും.

600 കോടി സർവ്വീസ് പെൻഷൻ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ.

തിരുവനന്തപുരം മെട്രോയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഈ സാമ്പത്തികവർഷം തുടങ്ങും

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.