വികസനത്തിന്റെ ചൂളംവിളി; 1200 കോടി ചെലവിൽ വിഴിഞ്ഞത്തേക്ക് റെയിൽപാത വരുന്നു
കേരള വികസനചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് വിഴിഞ്ഞം തുറമുഖം. സാധ്യതകളുടെ ചാകരയാണ് വിഴിഞ്ഞം തുറമുഖം തുറന്നിടുന്നത്. കോളംബോ, ദുബായ്, സിംഗപ്പൂർ തുടങ്ങിയ അന്താരാഷ്ട്ര തുറമുഖങ്ങളെ ആശ്രയിക്കാതെ, കയറ്റുമതിയും ഇറക്കുമതിയും കൂടുതൽ കാര്യക്ഷമമാകാൻ നമ്മുടെ രാജ്യത്തിനാകെ അവസരം നൽകുക ആണ് വിഴിഞ്ഞം. ഇന്ത്യയുടെ സമുദ്ര കയറ്റുമതി, ട്രാൻസ്ഷിപ്മെന്റ് ഹബ്ബ്, വ്യവസായ വികസനം എന്നിവയിൽനിർണ്ണായകമായി മാറുകയാണ് അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യൻഉപഭൂഖണ്ഡത്തിലെ ഏക ആഴക്കടൽ കണ്ടെയിനർ പോർട്ടാണ് നമ്മുടെ വിഴിഞ്ഞം. 24 മീറ്റർ പ്രകൃത്യാആഴമുള്ള തുറമുഖം, 10 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള അന്താരാഷ്ട്ര ജലപാത. എല്ലാം വിഴിഞ്ഞത്തിന്റെ മാത്രം പ്രത്യേകത.വിഴിഞ്ഞം ബന്ധപ്പെട്ടുള്ള ഓരോ പദ്ധതിയും സംസ്ഥാനത്ത് വലിയ ചലനം ആണ് ഉണ്ടാക്കുക. വലിയൊരു തുറമുഖം പ്രവർത്തിച്ചുതുടങ്ങുമ്പോൾ സമാന്തരമായിസംസ്ഥാനത്തിന് പല മേഖലകളിലും നേടിയെടുക്കാവുന്ന അഭൂതപൂർവ്വമായ വികസനവുംആസൂത്രകരുടെ മനസിലുണ്ടായിരുന്നു.
Photo Courtesy: Google/ images are subject to copyright

