ചെറിയൊരു ശബ്ദം കേട്ടാൽ പോലും പേടിയാണ്; രാഹുലിന്റെ അമ്മ
ലഹരിക്കടിമയായ മകനെ പോലീസിൽ ഏൽപ്പിച്ച സംഭവത്തിൽ നടുക്കുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് അമ്മ മിനി . മകൻ രാഹുലിനെ രക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളും നോക്കി. കൂട്ടുകെട്ടുകൾ മകനെ വീണ്ടും മയക്കുമരുന്നുകളുടെ പിടിയിലാക്കുകയായിരുന്നുവെന്ന് അമ്മ പറയുന്നു. രാഹുൽ ജയിലിൽ നിന്ന് വിളിച്ച് കരയും അമ്മയല്ലേ മനസ് അലിയും. അങ്ങനെയാണ് രണ്ട് കേസുകളിൽ മകനെ ജാമ്യത്തിലിറങ്ങിയത്. ഇനി മനസ് കല്ലാക്കാനാണ് തീരുമാനമെന്ന് ഏലത്തൂർ സ്വദേശി രാഹുലിന്റെ അമ്മ മിനി. പോക്സോ കേസിൽ മകനെ ജാമ്യത്തിലിറക്കിയത് ഏറ്റവും വലിയ തെറ്റാണെന്നും മിനി വിശദമാക്കി. സമീപവാസികളുമായി അവന് ഒരു ചങ്ങാത്തവുമില്ല. ചെറുപ്പം മുതലേ അങ്ങനെയാണ്. പ്രായത്തിൽ മുതിർന്നവരുമായാണ് രാഹുലിന്റെ സൗഹൃദമെന്നും മിനി പറയുന്നു. പണം ചോദിച്ച് നൽകാത്തതിനും ചോദ്യം ചെയ്യുന്നതിനും തന്നോട് അടങ്ങാത്ത പകയായിരുന്നു മകനുണ്ടായിരുന്നതെന്നും മിനി പറയുന്നു. 26 വയസ്സാണ് മകന്റെ പ്രായം. എപ്പോഴെങ്കിലും അവൻ തെറ്റുകൾ തിരുത്തുമെന്ന് കരുതി. അതുകൊണ്ടാണ് ഇതൊന്നും ആരെയും അറിയിക്കാതിരുന്നത്. എറണാകുളത്ത് ജോലിക്ക് പോവുമെന്ന് പറഞ്ഞ് മകൻ ഡിസംബറോടെ തിരികെ എത്തി. ജനുവരിയോടെ ചെയ്തികളിൽ മാറ്റം ഉണ്ടായി. ആത്മഹത്യാ ഭീഷണി പതിവായി. പല രീതിയിൽ മകനെ ലഹരി വിമുക്തി കേന്ദ്രത്തിൽ ആക്കിയിരുന്നു. കഞ്ചാവ് വലിച്ചായിരുന്നു അവൻ ലഹരി ഉപയോഗം ആരംഭിച്ചത് എന്നും മിനി കൂട്ടിച്ചേർത്തു.മകനെ രക്ഷിക്കുകയാണ് ഇനി ലക്ഷ്യം. അതിന് സാദ്ധ്യമായ എല്ലാ വഴിയും നോക്കി. എന്നാൽ ഫലം കണ്ടില്ല. ഇതേ തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്. ഇനി മനസ് അലിയില്ല. മനസ് കല്ലാക്കാനാണ് തീരുമാമെന്നും മിനി പറഞ്ഞു.
Photo Courtesy: Google/ images are subject to copyright

