ആറാമത് മണപ്പുറം യൂണിക്ക് ടൈംസ് ബിസിനസ്സ് കോൺക്ലേവ് 2025 സംഘടിപ്പിച്ചു
ഡോ. അജിത് രവിയുടെ നേതൃത്വത്തിൽ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് മെയ് 26 ന് കൊച്ചിയിലെ ലെ മെറിഡിയനിൽ “മൂല്യവത്തായ ബിസിനസ്സ് എങ്ങനെ സൃഷ്ടിക്കാം (How to Create Value in Your Business)” എന്ന വിഷയത്തിൽ ആറാമത് മണപ്പുറം യൂണിക്ക് ടൈംസ് ബിസിനസ്സ് കോൺക്ലേവ് 2025 സംഘടിപ്പിച്ചു. പ്രമുഖ ബിസിനസ് നേതാക്കളും സംരംഭകരും പങ്കെടുത്ത ഈ കോൺക്ലേവിൽ സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും മുന്നോട്ട് നയിക്കുന്ന സംരംഭങ്ങൾ എങ്ങനെ വികസിപ്പിക്കാമെന്നതിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. ശ്രീ.വി.പി. നന്ദകുമാർ – എംഡി & സിഇഒ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, നവാസ് മീരാൻ – ചെയർമാൻ, ഗ്രൂപ്പ് മീരാൻ & സിഇഒ, ഈസ്റ്റേൺ കോൺഡിമെൻറ്സ്, ശ്രീമതി. സുമിത നന്ദകുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, സർ സോഹൻ റോയ് – ഫൗണ്ടർ &സിഇഒ, ഏരീസ് ഗ്രൂപ്പ്, ഡോ. ഫാത്തിമ നിലൂഫർ ഷെരീഫ് – CEO, ദേർ ഫോർ ഐആം, ഡോ. ജോളി ആന്റണി – ഫൗണ്ടർ &സിഇഒ, അൽ സഫീന ട്രാവൽ, വൈബ് മൂന്നാർ, ഫോഗ് റിസോർട്ട് സ്പാ, സിയൂസ് റിസോർട്ട്, ശ്രീ. ശ്രീജിത്ത് കുനിയിൽ – ഫൗണ്ടർ, ക്യാപിറ്റെയർ & പ്രവാസി ടാക്‌സ്, ശ്രീ. മുഹമ്മദ് മദനി കെ – ഫൗണ്ടർ &എം ഡി,എബിസി ഗ്രൂപ്പ് എന്നിവർ പങ്കെടുത്ത സംവാദത്തിൽ ശ്രീ. സി.എ. വിവേക് കൃഷ്ണ ഗോവിന്ദ് (വർമ്മ & വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്സ്) മോഡറേറ്ററായിരുന്നു. ബിസ്സിനസിന്റെ വിവിധ മേഖലയിലുള്ളവർ ഈ കോൺക്ലേവിൽ സന്നിഹിതരായിരുന്നു.

