ഇന്ത്യയുടെ ദിവ്യാസ്ത്രം; ബ്രഹ്‌മോസ് സ്വന്തമാക്കാൻ ക്യൂനിന്ന് 17 രാജ്യങ്ങൾ
പാകിസ്താന്റെ മുട്ടുമടക്കിയ ഇന്ത്യയുടെ ദിവ്യാസ്ത്രം ബ്രഹ്‌മോസ് മിസൈലിനായി ക്യൂനിന്ന് ലോകരാജ്യങ്ങൾ. മിസൈൽ വാങ്ങാനായി 17 രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതായാണ് വിവരങ്ങൾ. ബ്രഹ്‌മോസ് വാങ്ങാൻ ഇന്ത്യയുമായി ഔദ്യോഗിക കരാറുള്ള ഏക രാജ്യം ഫിലിപ്പീൻസായിരുന്നു. ഫിലിപ്പീൻസിന് ഇന്ത്യ 375 മില്യൺ ഡോളർ കരാറിൻറെ ഭാഗമായി ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറിയിരുന്നു. എന്നാലിപ്പോൾ ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്‌ലാൻഡ് , സിംഗപ്പൂർ, ബ്രൂണൈ, ബ്രസീൽ, ചിലി, അർജൻറീന, വെനസ്വേല, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബൾഗേറിയ എന്നിവയ്ക്ക് പുറമെ ചില മിഡിൽ-ഈസ്റ്റ് രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ബ്രഹ്‌മോസ് മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് സൂചന.
Photo Courtesy: Google/ images are subject to copyright

