കേരളത്തിന്റെ ശ്വേത ജയറാം അൽകാസർ വാച്ചസ് ഡിക്യു മിസ് ക്യൂൻ ഓഫ് ഇന്ത്യ 2025 ആയി കിരീടമണിഞ്ഞു

കേരളത്തിന്റെ ശ്വേത ജയറാം അൽകാസർ വാച്ചസ്  ഡിക്യു  മിസ് ക്യൂൻ  ഓഫ് ഇന്ത്യ 2025 ആയി കിരീടമണിഞ്ഞു

കേരളത്തിന്റെ ശ്വേത ജയറാം അൽകാസർ വാച്ചസ് ഡിക്യു മിസ് ക്യൂൻ ഓഫ് ഇന്ത്യ 2025 ആയി കിരീടമണിഞ്ഞു. കേരളത്തിന്റെ നിന്നുള്ള ലിവ്യ ലിഫി ഫസ്റ്റ് റണ്ണർ അപ്പും ജമ്മു കശ്‍മീരിൽ നിന്നുള്ള കാവ്യ ബാലി സെക്കൻഡ് റണ്ണർ അപ്പുമായി. അൽകാസർ വാച്ചസിന്റെയും ഡിക്യുവിന്റേയും സംയുക്ത സംരംഭത്തിൽ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച പതിനാലാമത് മിസ് ക്യൂൻ ഓഫ് ഇന്ത്യ 2025 മത്സരത്തിലാണ് ഇവർ വിജയികളായത്. മെയ് 26-ന് കൊച്ചിയിലെ ലെ മെറിഡിയനിൽ വെച്ചാണ് മത്സരം നടന്നത്. വിജയിയെ പെഗാസസ് ചെയർമാൻ ഡോ. അജിത് രവി, പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ജെബിത അജിത് എന്നിവർ കിരീടമണിയിച്ചു. സാജൻ വർഗ്ഗീസ് ചെയർമാൻ & എം ഡി സാജ് ഹോട്ടൽസ് ആൻഡ് റിസോർട്സ്, ഡോ. ജോളി ആന്റണി വൈബ് മൂന്നാർ ചെയർമാൻ & എംഡി ഫോഗ്ഗ് റിസോർട്ട് എന്നിവർ ഫസ്റ്റ് റണ്ണറപ്പിനേയും, മേജർ രവി, ഡോ. ജി എൻ രമേശ് റോട്ടറി ഗവർണർ സെക്കൻഡ് റണ്ണർ അപ്പിനേയും എന്നിവർ കിരീടമണിയിച്ചു. മിസ് ക്വീൻ ഓഫ് ഇന്ത്യ മത്സരത്തിനായി രാജ്യമെമ്പാടുമുള്ള നൂറോളം മത്സരാർഥികളിൽ നിന്ന് ഓഡിഷനിലൂടെ 14 മത്സരാർത്ഥികളെയാണ് മത്സരത്തിനായി തിരഞ്ഞെടുത്തത്. മത്സരാർത്ഥികൾക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ ഗ്രൂമിംഗ് സെഷനും ഉണ്ടായിരുന്നു. മിസ് ക്യൂൻ ഓഫ് ഇന്ത്യയിലെ വിജയികൾക്ക് പറക്കാട്ട് ജുവൽസിലെ പ്രീതി പ്രകാശ് രൂപകൽപ്പന ചെയ്ത സുവർണ്ണ കിരീടങ്ങളാണ് സമ്മാനിച്ചത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.