ധന്യ സഞ്ജീവ് അൽകാസർ വാച്ചസ് ഡിക്യു മിസിസ് കേരള ഗ്ലോബൽ 2025 വിജയി

ധന്യ സഞ്ജീവ് അൽകാസർ വാച്ചസ്  ഡിക്യു  മിസിസ് കേരള ഗ്ലോബൽ   2025 വിജയി

അൽകാസർ വാച്ചസ് ഡിക്യു മിസിസ് കേരള ഗ്ലോബൽ 2025 കിരീടം ധന്യ സഞ്ജീവ് സ്വന്തമാക്കി. ഹർഷ സണ്ണി ഫസ്റ്റ് റണ്ണറപ്പും ദേവിക വിജയകുമാർ സെക്കൻഡ് റണ്ണറപ്പുമായി. അൽകാസർ വാച്ചസിന്റെയും ഡിക്യുവിന്റേയും സംയുക്ത സംരംഭത്തിൽ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച പതിമൂന്നാമത് മിസിസ് കേരള ഗ്ലോബൽ 2025 മത്സരത്തിലാണ് ഇവർ വിജയികളായത്. മെയ് 26-ന് കൊച്ചിയിലെ ലെ മെറിഡിയനിൽ വെച്ചാണ് മത്സരം നടന്നത്. വിജയിയെ മിസിസ് കേരള ഗ്ലോബൽ 2024 രേവതി മോഹൻ കിരീടമണിയിച്ചു, പെഗാസസ് ചെയർമാൻ ഡോ. അജിത് രവി, പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ജെബിത അജിത് എന്നിവർ ഫസ്റ്റ് റണ്ണറപ്പിനേയും സെക്കൻഡ് റണ്ണർ അപ്പിനേയും കിരീടമണിയിച്ചു. മിസിസ് കേരള ഗ്ലോബൽ മത്സരത്തിനായി ഓഡിഷനിലൂടെ 12 മത്സരാർത്ഥികളെയാണ് മത്സരത്തിനായി തിരഞ്ഞെടുത്തത്. മത്സരാർത്ഥികൾക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ ഗ്രൂമിംഗ് സെഷനും ഉണ്ടായിരുന്നു. മിസിസ് കേരള ഗ്ലോബൽ വിജയികൾക്ക് പറക്കാട്ട് ജുവൽസിലെ പ്രീതി പ്രകാശ് രൂപകൽപ്പന ചെയ്ത സുവർണ്ണ കിരീടങ്ങളാണ് സമ്മാനിച്ചത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.