പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഭീകരർ ശ്രീലങ്കയിൽ എത്തി എന്ന സംശയത്തിൽ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ പരിശോധന
പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഭീകരർ ശ്രീലങ്കയിൽ എത്തി എന്ന സംശയത്തിൽ ശ്രീലങ്കൻ എയർലെെൻസ് വിമാനത്തിൽ പരിശോധന.ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശ്രീലങ്കൻ പോലീസും ശ്രീലങ്കൻ വ്യോമസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തുന്നത്. ശ്രീലങ്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽനിന്ന് ശനിയാഴ്ച ഉച്ചക്ക് 11.59 ന് കൊളംബോയിലെത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന ചിലർക്ക് വേണ്ടി ശ്രീലങ്കയിൽ പരിശോധന നടന്നുവെന്നാണ് ശ്രീലങ്കൻ മാധ്യമങ്ങൾ പറയുന്നത്. ശ്രീലങ്കൻ എയർലൈൻസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ചെന്നൈയിൽനിന്നും വന്ന യുഎൽ 122-ാം നമ്പർ വിമാനത്തിൽ പരിശോധന നടത്തുന്നത് ഇന്ത്യ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. അസാധാരണമായി ഒന്നും കണ്ടെത്താനായില്ലെന്ന് ശ്രീലങ്കൻ എയർലൈൻസ് വൃത്തങ്ങൾ പറയുന്നു.
Photo Courtesy: Google/ images are subject to copyright

