കൊതിയൂറും മീൻ തലക്കറി 

കൊതിയൂറും മീൻ തലക്കറി 

ആവശ്യമായ ചേരുവകൾ

മീൻ തല – അര കിലോ

എണ്ണ – നാല്  സ്‌പൂൺ

ഇഞ്ചി  – ഒരു ചെറിയ കഷ്‌ണം

വെളുത്തുള്ളി – മൂന്ന് അല്ലി

ചുവന്നുള്ളി   – അരക്കപ്പ്

പച്ചമുളക് – രണ്ട് എണ്ണം

മുളക് പൊടി -രണ്ട് സ്‌പൂൺ

മഞ്ഞൾപ്പൊടി  – ഒരു സ്‌പൂൺ

ഉപ്പ് – ആവശ്യത്തിന്

മല്ലിപ്പൊടി – രണ്ട് സ്‌പൂൺ

കുടംപുളി – അഞ്ച് എണ്ണം

കറിവേപ്പില – രണ്ട് തണ്ട്

ഉലുവപ്പൊടി – അര സ്‌പൂൺ

വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മൺച്ചട്ടി അടുപ്പത്തുവച്ച്  എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മീൻ തല വെട്ടി വൃത്തിയാക്കുക. കുടംപുളി കഴുകി വെള്ളത്തിൽ കുതിർക്കുക.   ഒരു ചട്ടി അടുപ്പിൽ വച്ച്  എണ്ണയൊഴിച്ച് ചൂടാക്കണം. ഇതിലേയ്ക്ക് ഇഞ്ചി, ചുവന്നുള്ളി , പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേർത്ത് വഴറ്റുക. ഇതിലേക്ക്  മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി, കറിവേപ്പില   എന്നിവ ചേർത്ത്‌ പച്ചമണം മാറുമ്പോൾ കുതിർത്തുവച്ചിരിക്കുന്ന കുടംപുളിയും വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക. തിളച്ചുവരുമ്പോൾ വൃത്തിയാക്കിവച്ചിരിക്കുന്ന  മീൻതല ഇതിലേയ്ക്ക് ഇട്ടുകൊടുക്കുക. കറി  നന്നായി  തിളച്ച് ചാറ് കുറുക്കിവരുമ്പോൾ കറിവേപ്പിലയും വെളിച്ചെണ്ണയും തൂകി വാങ്ങി വയ്ക്കാം. രുചികരമായ മീൻ തലക്കറി തയ്യാർ.

Photo Courtesy: Google/ images are subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.