ഗുജറാത്ത് സർക്കാർ ഓപ്പറേഷൻ സിന്ദൂറിന്റെ ഓർമ്മയ്ക്കായി സ്മാരക പാർക്ക് നിർമ്മിക്കാനൊരുങ്ങുന്നു
പഹൽഗാമിൽ പാക്കിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഓർമ്മയ്ക്കായി ഒരു സ്മാരക പാർക്കിന്റെ നിർമ്മാണത്തിലാണ് ഗുജറാത്ത് സർക്കാർ. പ്രതിരോധ സേനകളോടുള്ള ആദരവും രാഷ്ട്രം പ്രകടിപ്പിച്ച ഐക്യവും സൂചിപ്പിക്കുന്നതായിരിക്കും സ്മാരകമെന്ന് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഗുജറാത്തിലെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലെ കച്ച് ജില്ലയിലാണ് ‘സിന്ദൂർ വൻ’ (വനം) എന്ന പേരിൽ സ്മാരകം ഉയരുക. സ്മാരകത്തിന്റെ നിർമ്മാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രാഥമിക ജോലികൾ തുടങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Photo Courtesy: Google/ images are subject to copyright

