മണപ്പുറം യുണീക്ക് ടൈംസ് മൊബിലിറ്റി ഇന്നൊവേറ്റർ അവാർഡുകൾ സമ്മാനിച്ചു
മണപ്പുറം യുണീക്ക് ടൈംസ് മൊബിലിറ്റി ഇന്നൊവേറ്റർ അവാർഡുകൾ ജൂലൈ 17 ന് കൊച്ചിയിലെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സമ്മാനിച്ചു. നവീകരണം, സുസ്ഥിരത, സേവന മികവ് എന്നിവയിലൂടെ ഇന്ത്യയുടെ മൊബിലിറ്റി ലാൻഡ്‌സ്കേപ്പിനെ പുനർനിർവ്വചിച്ച സംരംഭകരെയാണ് ചടങ്ങിൽ ആദരിച്ചത്. പെഗാസസിന്റെ സ്ഥാപകനായ ഡോ. അജിത് രവിയുടെ സാന്നിധ്യത്തിൽ ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഗോകുലം ഗോപാലൻ അവാർഡുകൾ സമ്മാനിച്ചു.
ഇന്നൊവേറ്റർ ഇൻ മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചർ അവാർഡ് കല്ലട ടൂർസ് & ട്രാവൽസ് എം ഡി ശ്രീ സുരേഷ് കല്ലടയ്ക്കും ഹെറിറ്റേജ് എക്സലൻസ് ഇൻ ടൂറിസം അവാർഡ് പണിക്കേഴ്‌സ് ട്രാവൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ശ്രീ. ബാബു പണിക്കർക്കും, ഇന്നൊവേറ്റീവ് ട്രാവൽ എക്സ്പീരിയൻസ് അവാർഡ് നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീ.നിഷിജിത്ത് കെ ജോണിനും, ലീഡർ ഇൻ പേർസണൽ മൊബിലിറ്റി സർവ്വീസ് അവാർഡ് രമേശ് ടൂർസ് & ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എം ഡിയുമായ ശ്രീ. രമേഷ് ബാബു ഗോപാലിനും എക്സലൻസ് ഇൻ സ്കൂൾ ട്രാസ്പോർട്ടേഷൻ സർവ്വീസസ് അവാർഡ് പടിക്കൽ ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ ശ്രീ. മനോജ് പടിക്കലിനും സമ്മാനിച്ചു. ഗതാഗത മേഖലയിൽ വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ച സംരംഭകരെയാണ് മണപ്പുറം യുണീക്ക് ടൈംസ് മൊബിലിറ്റി ഇന്നൊവേറ്റർ അവാർഡുകൾ നൽകി ആദരിച്ചത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, യൂണിക്‌ടൈംസ്, ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ (BOCI) എന്നിവരുടെ സംയുകതസംരംഭത്തിലാണ് അവാർഡുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

