സേനറ്റിൽ ബിൽ പാസായാൽ, ‘അമേരിക്കൻ പാർട്ടി’ എന്ന പേരിൽ പുതിയ പാർട്ടി സ്ഥാപിക്കുമെന്ന് മസ്ക്ക്.

 സേനറ്റിൽ ബിൽ പാസായാൽ, ‘അമേരിക്കൻ പാർട്ടി’ എന്ന പേരിൽ പുതിയ പാർട്ടി സ്ഥാപിക്കുമെന്ന് മസ്ക്ക്.

ടെസ്ല സിഇഒയും അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) മുൻ മേധാവിയുമായ ഇലോൺ മസ്കിനെതിരേ ആഞ്ഞടിച്ച് ട്രംപ്. നികുതി, ചെലവ് കുറയ്ക്കൽ ബിൽ സെനറ്റിൽ അവസാനവട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോൾ രൂക്ഷവിമർശനവുമായി ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു.
ഇലോൺ മസ്‌ക് ട്രംപിന്റെ നികുതി-ചെലവ് കുറയ്ക്കൽ ബില്ലിനെ “Debt Slavery Bill” എന്ന് വിളിച്ച് വിമർശിച്ചു. സേനറ്റിൽ ഈ ബിൽ പാസായാൽ, അമേരിക്കൻ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി സ്ഥാപിച്ച് പ്രതിരോധവും സാമ്പത്തിക സ്വതന്ത്രതയും ഉറപ്പാക്കുമെന്നും മസ്ക്ക്.

എന്നാൽ ഇതിനെതിരെ പ്രതികരിച്ച് ട്രംപ്, രാഷ്ട്രത്ത് ഏറ്റവും കൂടുതൽ സബ്സിഡി ലഭിച്ച ഒരു വ്യക്തി എന്ന നിലയിൽ മസ്കിനെ സംവദിച്ചു. “സബ്സിഡികൾ ഇല്ലെങ്കിൽ മസ്കിന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോകേണ്ടി വരും” എന്ന് ട്രംപ് ട്വീറ്റിൽ പറഞ്ഞു. കട അടിമത്ത ബില്ലാണ് ട്രംപ് കൊണ്ടുവന്നിട്ടുള്ളതെന്നും അതിനെ പിന്തുണയ്ക്കുന്നവരുടെ ജനപ്രതിനിധി സ്ഥാനം തെറിക്കുമെന്നും മസ്ക്ക്.

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.